റഷ്യൻ അധിനിവേശം16 ദിനങ്ങൾ പിന്നിടുമ്പോഴും പിടിച്ചു നിന്ന് ഉക്രൈൻ

മാർച്ച് 10 ന്കീവ് പിടിക്കാനെത്തിയ റഷ്യൻ സൈന്യത്തിന്റെ രണ്ട് നിരകളും പത്ത് ശത്രുവിമാനങ്ങളും ഉക്രൈൻ സൈന്യം നശിപ്പിച്ചു റഷ്യൻ വ്യോമസേനയും ടാങ്കുകളും, ഐഎഫ്വികളും, ഗ്രേഡുകളും ആയിരുന്നു നശിപ്പിച്ചത് . ഇതുവരെ നടത്തിയ ചേര്ത്തിനിൽപ്പിൽ റഷ്യയുടെ 12000 ഭടന്മാരെ വകവരുത്തിയതായും 49 വിമാനങ്ങളും 81 ഹെലിഹോപ്റ്റ്ററുകളും 351 ടാങ്കുകളും ഉൾപ്പെടെ കനത്ത നാശമുണ്ടാക്കാൻ ഉക്രൈൻ സൈന്യത്തിന് കഴിഞ്ഞതായി ഉക്രൈൻ സൈന്യത്തിന്റെ വാകത്താവ് അറിയിച്ചു

0

കീവ് | റഷ്യൻ അധിനിവേശം ആരംഭിച്ച് 16 ദിവസങ്ങൾ പിന്നിടുമ്പോൾ, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു സൂചനയും ഇനിയും ലഭിച്ചിട്ടില്ല. യുക്രെയ്ൻ തലസ്ഥാനമായ കീവ് കൈക്കലാക്കാൻ റഷ്യൻ സൈന്യം ഏറെ പണിപ്പെട്ടിട്ടും, നഗരം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് സെലൻസ്‌കി അവകാശപ്പെട്ടുന്നത്. എന്നാൽ യുക്രെയ്‌നിലെ പല നഗരങ്ങളും സൈന്യം ഇതിനോടകം കീഴടക്കി കഴിഞ്ഞു എന്നാണ് റഷ്യയുടെ അവകാശവാദം.മാർച്ച് 10 ന്കീവ് പിടിക്കാനെത്തിയ റഷ്യൻ സൈന്യത്തിന്റെ രണ്ട് നിരകളും പത്ത് ശത്രുവിമാനങ്ങളും ഉക്രൈൻ സൈന്യം നശിപ്പിച്ചു
റഷ്യൻ വ്യോമസേനയും ടാങ്കുകളും, ഐഎഫ്വികളും, ഗ്രേഡുകളും ആയിരുന്നു നശിപ്പിച്ചത് . ഇതുവരെ നടത്തിയ ചേര്ത്തിനിൽപ്പിൽ റഷ്യയുടെ 12000 ഭടന്മാരെ വകവരുത്തിയതായും 49 വിമാനങ്ങളും 81 ഹെലിഹോപ്റ്റ്ററുകളും 351 ടാങ്കുകളും ഉൾപ്പെടെ കനത്ത നാശമുണ്ടാക്കാൻ ഉക്രൈൻ സൈന്യത്തിന് കഴിഞ്ഞതായി ഉക്രൈൻ സൈന്യത്തിന്റെ വാകത്താവ് അറിയിച്ചു

എന്ത് തന്നെ സംഭവിച്ചാലും, യുക്രെയ്‌ന്റെ സ്വാതന്ത്ര്യം അടിയറവ് വെയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രസിഡന്റ് സെലൻസ്‌കി. ലോക നേതാക്കളുമായി ചർച്ച നടത്തി ഉചിതമായ ഉപദേശങ്ങൾ തേടുകയാണ് സെലൻസ്‌കി . ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്യുവൽ മാക്രോണുമായും സെലൻസ്‌കി ചർച്ച നടത്തിയിരുന്നു.

അതേസമയം, മാനുഷിക ഇടനാഴി തുറക്കുന്നതിനായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം രണ്ട് ദിവസം കൊണ്ട് യുക്രെയ്ൻ 1,00,000 ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി സെലൻസ്‌കി വ്യക്തമാക്കി. ഏഴ് നഗരങ്ങളിൽ നിന്നുമാണ് ഇത്രയധികം ആളുകളെ രണ്ട് ദിവസം കൊണ്ട് ഒഴിപ്പിച്ചത്. യുക്രെയ്‌നിൽ നടത്തിയ അധിനിവേശത്തിന് പിന്നാലെ നിരവധി രാജ്യങ്ങൾ റഷ്യയ്‌ക്ക് മേൽ കനത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഇരുന്നൂറിലധികം വിദേശ നിർമ്മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ് റഷ്യ. മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ആഘാതം കുറയ്‌ക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് ഈ നടപടി. നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകൾ, ടെലികോം, ടെക്‌നോളജി, കൃഷി മേഖലയിലെ ഉത്പന്നങ്ങൾ മുതലായവയുടെ കയറ്റുമതിക്കാണ് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ഇത് ബാധിക്കും. തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുക എന്നതിനപ്പുറം, റഷ്യയുടെ ആഭ്യന്തര വിപണിയിൽ ഉത്പന്നങ്ങൾക്ക് ഉണ്ടാകുന്ന ക്ഷാമം മറികടക്കുക എന്നതാണ് പ്രധാനമായും റഷ്യ ലക്ഷ്യമിടുന്നത്.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിരുന്നു. എണ്ണയ്‌ക്ക് പുറമെ വാതക, ഊർജ്ജ സംബന്ധമായ എല്ലാ ഇറക്കുമതികളും നിരോധിക്കുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 2022 അവസാനത്തോടെ നിരോധിക്കുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്. ഊർജ്ജരംഗത്ത് റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള നീക്കങ്ങൾ യൂറോപ്യൻ യൂണിയനും ആരംഭിച്ചിട്ടുണ്ട്.

You might also like

-