ഖജനാവിൽ പണമില്ല “വനം വകുപ്പ് കോടികൾ കത്തിക്കുന്നു ” ..

സംസ്ഥാനത്തെ 12 പ്രത്യക സംരക്ഷിത വനമേഖലയിൽ വനം വകുപ്പ് നട്ടു വളർത്തിയ വിദേശ അധിനിവേശ സസ്യമായ യൂക്കാലി , വാട്ട് (watt ) സോഫ്റ്റ് വുഡ് ( softwood അക്കേഷ്യ തുടങ്ങി കള ഇനത്തിൽ പെട്ട മരങ്ങൾ ) തുടങ്ങിയ കളയിനത്തിൽപെട്ട മരങ്ങളായാണ് വനം വകുപ്പ് രഹസ്യമായി തീയിട്ടു നശിപ്പിക്കുന്നത്

0

ഇടുക്കി |സംസ്ഥാനത്തെ നികുതി പണം ഉപയോഗിച്ച് ശമ്പളവും പെൻഷനും നല്കാൻ തികയില്ലന്നും പൊതുകാര്യങ്ങൾക്ക് പണം ഇല്ലന്നും സർക്കാർ നിലവിലിക്കുമ്പോൾ . സംസ്ഥാനത്തെ കാടുകളിൽ വളരുന്ന കോടികൾ വിലമതിക്കുന്ന അധിനിവേശ സസ്യങ്ങൾ വിവേചന രഹിതമായി വനം വകുപ്പ് കത്തിച്ചുക്കളയുന്നു .സംസ്ഥാനത്തെ 12 പ്രത്യക സംരക്ഷിത വനമേഖലകളിൽ വനം വകുപ്പ് നട്ടു വളർത്തിയ വിദേശ അധിനിവേശ സസ്യങ്ങളായ യൂക്കാലി , വറ്റിൽ (watt ) സോഫ്റ്റ് വുഡ് ( softwood അക്കേഷ്യ തുടങ്ങി കള ഇനത്തിൽ പെട്ട മരങ്ങൾ )  വനം വകുപ്പ് രഹസ്യമായി തീയിട്ടു നശിപ്പിസിച്ചുകൊണ്ടിരിക്കുന്നതു.

സാമൂഹ്യവനവൽക്കരണത്തിന്റെ ഭാഗമായി 5 പതിറ്റാണ്ട് മുൻപ്
കോടികൾ ചിലവിട്ടു നട്ടു വളർത്തിയ മരങ്ങളാണ് ഇപ്പോൾ പരിസ്ഥിതി നാശമുണ്ടാക്കുന്നു എന്ന കാരണത്താൽ രഹസ്യമായി തീയിട്ടു നശിപ്പിക്കുന്നത് .പേപ്പർ നിർമാണം ,പെയിന്റ് നിർമാണം തുടങ്ങി വിവിധ ഉദ്ദേശങ്ങളാക്കായി കേരളത്തിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ( HNL ) പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്ക് പാട്ടത്തിനു പതിച്ചു നൽകിയിരുന്നത് . ന്യൂസ്‌ പേപ്പർ നിർമാണത്തിനും വസ്ത്ര നിർമാണ ശാലകൾക്കുമൊക്കെ ആവശ്യമായ പൾപ്പിനുള്ള അസംസ്‌കൃത വസ്തക്കൾ പെയിന്റ് എന്നിവയുടെ ഉത്‌പാദനത്തിനായിരുകുകയും അവിടങ്ങളിൽ അധിനിവേശ സസ്യങ്ങൾ കൃഷി ചെയ്തുകയും ചെയ്തത് .എന്നാൽ കാലക്രമേണ പൾപ്പിനും മറ്റും വേണ്ടി മറ്റ് മാർഗങ്ങൾ അവലമ്പിക്കേണ്ടിവരുകയും പാട്ടത്തിനു നൽകിയ ഭൂമിയിലെ അധിനിവേശ സസ്യങ്ങൾ സ്വാഭാവിക വനത്തെ നശിപ്പിക്കുകയും ചെയ്തു .അങ്ങനെ സ്വാഭിക വനം പിന്നീട് യൂക്കാലികാടുകളായും അക്കേഷ്യ കാടുകളായും മാറി .


വനം വകുപ്പ്കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും സാമൂഹ്യ വനവത്കരണത്തിന്റെ പേരിൽ വനമേഖലയിൽ യൂക്കാപ്റ്റസ് നട്ട് വളർത്തിയിട്ടുണ്ട് . കൂടാതെ വേഗത്തിൽ വരുന്ന യൂക്കാലിപ്റ്റസ് മൂന്ന് തവണ ചെറിയ കാലയളവിൽ വിളവെടുക്കാനാകുമെന്നതിനാലും വലിയ വരുമാനം പ്രതീക്ഷിച്ചു ധാരാളം കർഷകരും യൂക്കാലി മരങ്ങൾ കൃഷിചെയ്യുകയുണ്ടായി . യൂക്കാലിപ്റ്റസ് മരങ്ങളുടെ ആവർത്തന കൃഷി മൂലം മണ്ണിന്റെ ഘടനയ്ക്കും മണ്ണിലെ ഈർപ്പ ശ്രോതസിനും കോട്ടം വരുന്നതായി കാണുകയും .യൂക്കാലിപ്റ്റസ് ഇന മരങ്ങൾ ഗ്രൗണ്ട് വാട്ടർ ലെവൽ കുറച്ചു കളയുമെന്നും,പരിസ്ഥിതി ശോഷണത്തിനും കരണമാകുന്നുണ്ടെന്നും കണ്ടെത്തി . ആക്കേഷ്യ പൂക്കുമ്പോൾ ഉണ്ടാകുന്ന പൊടി ആസ്മ പോലുള്ള അലർജി രോഗങ്ങൾക്ക് ഇടയാക്കുമെന്നു പ്രചരണം ഉണ്ട് . പിന്നീട് നടന്ന പഠനങ്ങളിൽ അധിനിവേശ സസ്യങ്ങൾ പരിസ്ഥിതിക്കും കാലാവസ്ഥക്കും വലിയ പ്രത്യഘാതങ്ങൾ ഉണ്ടാക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇത്തരം സസ്യങ്ങൾ കൃഷിചെയ്യുന്നത് നിരോധിക്കുകയും .നട്ടുവളർത്തിയ ഇത്തരം മരങ്ങൾ മുറിച്ചുനീക്കാൻ സംസ്ഥാന സർക്കാർ 2018 ൽ ഉത്തരവിറക്കുകയുംചെയ്തു .

ഇത് പ്രകാരം വിവിധ ജില്ലകളിൽ കർഷകർ നട്ടു വളർത്തിയ യൂക്കാലി മരങ്ങൾ വെട്ടിനീക്കി . വനമേഖലയിൽ കൃഷിചെയ്തിരുന്ന അധിനിവേശ സസ്യങ്ങൾ മുറിച്ചുനീക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും വനം വകുപ്പിലെ ഗൂഢ സംഘം മരം മുറിച്ചു നീക്കി വിലപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്തി .ഇപ്രകാരം സര്ക്കാരിന് വെട്ടി നീക്കൻ സാധിക്കാതെ വന്ന കോടികൾ വിലമതിക്കുന്ന മരമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ തീയിട്ടു നശിപ്പിക്കുന്നത് .

60 വർഷത്തോളം പഴക്കമുള്ള വാനമുട്ടേ പടർന്നു പന്തലിച്ചു നിൽക്കുന്ന യൂക്കാലി മരങ്ങളുടെ ചുവടിൽനിന്നും തൊലി പിഴുതു മാറ്റിയ ശേഷം മരത്തിന്റെ ചുവട്ടിൽ തീയിട്ടാണ് വൻ മരങ്ങൾ ഉണക്കിക്കളയുന്നത്. ഇടുക്കി ജില്ലയിലെ പാമ്പാടുംചോല , ആനമുടി ചോല നാഷണൽ പാർക്കുകളിൽ വനം വകുപ്പിന്റെ തീയീടിൽ പ്രക്രിയ രണ്ടു വർഷമായി തുടരുകയാണ് . വലിയ വിസ്തൃതിയേറിയ വനമേഖലയുടെ വിവിധഭാഗങ്ങളിൽ ചെറുബ്ലോക്കുകളായി തിരിച്ചാണ് വനം കത്തിക്കുന്നത് . സംസ്ഥാനത്ത് ഉദേശിയ ഉദ്യാനങ്ങളിൽ വരുന്ന 6811 .20 ഹെക്ടർ യൂക്കാലിയും 1465 .35 ഹെക്റ്റർ വാറ്റിൽ .2750 .48 ഹെക്ടർ സോഫ്റ്റ് വുഡ് (അക്കേഷ്യ ഇനത്തിൽപെട്ട മരങ്ങൾ )17642 .84 തേക്കുമരവും ഇപ്രകാരം നശിപ്പിക്കാനാണ് വനം വകുപ്പിന്റെ വിദഗ്ധ സമതി ശുപാർശ ചെയ്തട്ടുള്ളത്.

ദേശിയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പ്രഖ്യപനം മരം വെട്ടിന് തടസ്സം

സാമൂഹ്യ വനവത്കരണംവഴിയും ,ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ
ഉപയോഗത്തിനായും അധിനിവേശ സസ്യമായ യൂക്കാലിപ്റ്റസ് വ്യാപകമായി നട്ട് വളർത്തുകയും പിന്നീട് ഈ മേഖല ഉപേഷിക്കപ്പുകയും ചെയ്‌തയോടെ വനമേഖലാകെ യൂക്കാലികാടുകളായിത്തീർന്നു . 2003 ൽ ഈ ഭൂമി പിന്നീട് ദേശിയ ഉദ്യാനമായും വന്യജീവി സങ്കേതമായും പ്രഖ്യപിക്കുകയുണ്ടായി .ഇടുക്കിജില്ലയിലെ ഇപ്രകാരം പ്രഖ്യപിച്ച ദേശിയ ഉദ്യാനങ്ങളായ ആനമുടിചോലയിലും കുറിഞ്ഞി സ്വാൻച്വറിയിലും പാമ്പാടും ചോലയിലും കോടികൾ വിലമതിക്കുന്ന യൂക്കാലി മരങ്ങളും വാട്ടിൽ മരങ്ങളും മുറിച്ചു നീക്കാൻ കഴിയാതെ നിയമ പ്രശനത്തിലായിട്ടുണ്ട്. 1972 – ലെ കേന്ദ്ര വന്യജീവി നിയമം (Wild Life (Protection) Act, 1972. ) 29 വകുപ്പ് പ്രകാരം പ്രത്യക സംരക്ഷിത മേഖലക്ക് ഉള്ളിൽ നിൽക്കുന്ന മരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത് വിലക്കിയിട്ടുണ്ട് .2003 ഈ പ്രദേശങ്ങളെ സർക്കാർ ദേശിയ ഉദ്യാനങ്ങളായി പ്രഖ്യപിച്ചതുവഴി വ്യാവസായിക അടിസ്ഥാനത്തിൽ മരംമുറിച്ചു വിൽക്കുന്നത് വിലക്കപ്പെട്ടിട്ടുണ്ട് .

ദേശിയ ഉദ്യാനങ്ങളിലെ അധിനിവേശ സസ്യങ്ങളെ വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാനാകയും?

ഉദ്യങ്ങളിലെ അധിനിവേശ സസ്യങ്ങൾ മുറിച്ചു ഖജനാവിന് ഉപയോഗ പ്രദമാക്കാൻ ഗോവ , തമിഴ് നാട് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞു ഈ സംസ്ഥാങ്ങൾ കോടതിയെ സമീപിക്കുയും അധിനിവേശ സസ്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽ “കളകളായി”പരിഗണിച്ച് മുറിച്ചു വില്പന നടത്തുന്നതിനും കോടതി അനുമതി നൽകുകയുണ്ടായി . മുറിച്ചു വിൽക്കുന്ന മരങ്ങളുടെ വില വനവത്കരണം , ആദിവാസികളുമായി ബന്ധപ്പെട്ട ആവശ്യങ്ങളാക്കായി ചിലവഴിക്കാനും കോടതി അനുമതി നൽകുകയുണ്ടായി . കേരളത്തിൽ വന്യജീവി ശല്യം പരിഹരിക്കാൻ തുകയില്ലാതിരിക്കുന്ന സാഹചര്യത്തിൽ. കോടതിയെ സമീപിച്ച് ഇത്തരത്തിൽ അനുമതി വാങ്ങാൻ ശ്രമിക്കാതെ രഹസ്യമായി കോടികൾ വിലവരുന്ന മരം ഖജനാവിൽ നിന്നും പണം ചിലവിട്ടു കേരളം കത്തിച്ചു കളയുകയാണ് .

“കള ‘സസ്യങ്ങളുടെ വിപണിമൂല്യം

വളർച്ച എത്തിയ ഒരു ഹെക്റ്റർ പ്രദേശത്തെ യൂക്കാലി മരങ്ങൾ മുറിച്ചു വിറ്റാൽ ഏകദേശം 2500000 രൂപ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്രകാരം സംസ്ഥാനത്ത് 6811.2 ഹെക്ടർ യൂക്കാലി മരം മുറിച്ചുനീയ്ക്കാനുണ്ട്. ഇപ്പോഴത്തെ മാർക്കറ്റ് വില അനുസരിച്ച് കുറഞ്ഞത് 17028000000 രൂപ ലഭിക്കും. കൂടാതെ 1468 .35 വാറ്റിൽ മരങ്ങളും 2750 .48 ഹെക്ടറിലെ സോഫ്റ്റ് വുഡവും(അക്കേഷ്യ പോലുള്ള അധിനിവേശ സസ്യം ) ഇപ്രകാരം മുറിച്ചു വിറ്റാൽ
കിട്ടുന്ന വരുമാനം ഇല്ലാതാക്കിയാണ് കേരളം നശീകരണ പ്രക്രിയയുമായി മുന്നോട്ടുപോകുന്നത് .മരങ്ങൾ തീയിട്ടു നശിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന നഷ്ടം എത്ര കോടികൾ എന്നത് സംബന്ധിച്ച് വനം വകുപ്പ് പഠനം നടത്തിയിട്ടില്ല .ഒരിക്കൽ സ്വാഭാവിക വനം വെട്ടി അധിനിവേശസസ്യം വച്ച് പിടിപ്പിച്ച വനം വകുപ്പ് തന്നെയാണ് ഇപ്പോൾ കോടികൾ ചിലവഴിവച്ചുപിടിപ്പിച്ച മരങ്ങൾ കോടികൾ ചിലവിട്ടു കത്തിച്ചു ചാമ്പലാക്കി പരിസ്ഥി നാശം വരുത്തി കൊണ്ടിരിക്കുന്നത്.

വനം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി നാശം

മരം കത്തിക്കുമ്പോൾ പരിസ്ഥിക്കും ആവാസവ്യവസ്ഥക്കും നാശമുണ്ടാക്കും മരങ്ങൾ കത്തിക്കുമ്പോൾ വൻതോതിൽ പരിസ്ഥിക്ക് ഏറെ ദുഷ്യഉണ്ടാക്കുന്ന കാർബൺഡൈഓക്സൈഡ് ഉണ്ടാകുന്നുണ്ട് എപ്രകാരം മരംങ്ങൾ കത്തുമ്പോൾ എത്ര കാർബൺഡൈഓക്‌സൈഡ് ഉത്‌പാദിക്കും എന്നത് പരിശോധിക്കാതെയാണ് വനത്തിനും പരിസ്ഥിക്കും വേണ്ടി വാദിക്കുന്ന വനം വകുപ്പ് പരിസ്ഥിയെ നശിപ്പിക്കുന്ന ” വനം കത്തിക്കൽ” പ്രക്രിയനടത്തുന്നത് . ഒരുകിലോ മരം കത്തിക്കുമ്പോൾ 1.65 മുതൽ 1.80 കിലോഗ്രാം വരെ CO2 ഉണ്ടാക്കും എന്നാണ് ശാസ്ത്രീയമായി വിലയിരുത്തിയിട്ടുള്ളത് .ഒരു കിലോ മരത്തിൽ 450 മുതൽ 500 ഗ്രാം വരെ കാർബൺ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്രകാരം ആയിരകണക്കിന് കിലോ തൂക്കമുള്ള മരങ്ങൾ അന്തരീക്ഷത്തിലെ ഓക്സിജനയുമായി കുടി ചേർന്ന് കത്തുമ്പോൾ പുറം തള്ളുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് എത്രയായിരിക്കുമെന്നു നമുക്ക് ഊഹിക്കാവുന്നതേയുള്ളു . 1 കി.ഗ്രാം കാർബൺ പൂർണമായി ജ്വലനം ചെയ്യുമ്പോൾ 3.67 കി.ഗ്രാം ഉത്പാദിപ്പിക്കും.(1 കിലോ ഉണങ്ങിയ മരത്തിലെ കാർബണിന്റെ കൃത്യമായ അളവ് മരത്തിന്റെ ഇനം, മരത്തിന്റെ പ്രായം മുതലായവയെ ആശ്രയിച്ച് വ്യത്യാസപ്പെടും. 1 കിലോ മരത്തിൽ ഏകദേശം 450 മുതൽ 500 ഗ്രാം വരെ കാർബൺ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിനർത്ഥം 1 കിലോ തടിയിൽ 1.65 മുതൽ 1.80 കിലോഗ്രാം വരെ CO2 ഉണ്ട് എന്നാണ് ) ഇപ്രകാരം കടുത്ത പരിസ്ഥി പ്രത്യാഘാതം ഉണ്ടാകുന്ന പരിസ്ഥിതി വിപത്തിനാണ് വനം വകുപ്പ്‍ സർക്കാർ ഖജനാവിൽനിന്നും കോടികൾ ചിലവിട്ടു നേതൃത്വം കൊടുത്ത് കൊണ്ടിരിക്കുന്നത് .

മരം കത്തിക്കൽ കോടതി കയറുന്നു

ഇടുക്കി ജില്ലയിലെ വട്ടവട കാന്തല്ലൂർ പ്രദേശത്ത്‌ 2003 പ്രഖ്യപിക്കപെട്ട ദേശിയ ഉദ്യാനങ്ങളായ പാമ്പാടുംചോല ,ആനമുടി ചോല ,കുറിഞ്ഞിമല സ്വാൻച്വറി . തുടങ്ങായ സംരക്ഷിത മേഖല പ്രദേശങ്ങളിൽ 60 വര്ഷം മുൻപ് സാമുഹ്യ വനവത്കരണത്തിന്റെ ഭാഗമായി നട്ട്‌ വളർത്തിയ മരങ്ങൾ ഇപ്പോൾ വനമേഖലയാകെ വളർത്തു പന്തലിച്ചിരിക്കുകയാണ് .അധിനിവേശ സസ്യങ്ങൾ വരുന്നതോടെ വനമേഖയിൽ മറ്റു വൃക്ഷങ്ങൾ ഒന്നും വളരാതാകുകയും. പ്രദേശം വലിയ പരിസ്ഥിശോഷണം നേരിടുകയുമാണ് . ഇതു ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലയിലെ സ്വതന്ത്ര കർഷക സംഘടയായ അതിജീവന പോരാട്ട വേദി വനം വകുപ്പിന്റെ തല തിരിഞ്ഞ നടപടികൾക്കെതിരെ കേരളാ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത് .

ഹർജിക്കാരുടെ ആവശ്യം

വനമേഖലയിലെ അധിനിവേശസസ്യങ്ങൾ തീയിട്ടു നശിപ്പിക്കുന്നത് പരിസ്ഥിക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും. മരങ്ങൾ മറ്റുസ്ഥാന സർക്കാരുകൾ മുറിച്ചു നീക്കി പൊതു ഖജനാവിന് ഉപഹാര പ്രഥമാക്കിയത് പോലെ കേരളത്തിലെ വനം വകുപ്പ് അതിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് ഇടുക്കിയിൽ പ്രവർത്തിക്കുന്ന കർഷക സംഘടനയായ അതിജീവന പോരാട്ട വേദി, കേരളാ ഹൈക്കോടതയിൽ ഹർജി നൽകിയിട്ടുള്ളത്

സസ്യബുക്കുകളുടെ ആവാസകേന്ദ്രമായ ഇടുക്കിയിലെ വനമേഖലയിൽ അധിനിവേശ സസ്യങ്ങൾ വളർന്നതോടെ അടിക്കാടുകളും മറ്റു സസ്യങ്ങൾക്കും സമ്പൂർണ നാശ സംഭിച്ചിട്ടുണ്ടെന്നു . ഇതുമൂലം വന്യ ജീവികൾക്ക് അവയുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതായും ഇത്തരത്തിൽ ആവാസ വ്യവസ്ഥ നഷ്ടപെട്ട ജീവികൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നുണ്ടെന്ന് ഇതു മനുഷ്യ വന്യ മൃഗ സംഘർഷത്തിനും കാർഷിക വിളനഷ്ടത്തിനു കാരണമെന്ന് ഹർജി പറയുന്നു .

സംരക്ഷിത വനമേഖലയിൽ നട്ടുവളർത്തിയ അധിനിവേശ സസ്യം നശിപ്പിക്കാൻ തീരുമാനിക്കുകയും ആദ്യഘട്ടം പ്രദേശത്തെ വാറ്റിൽ തോട്ടം അഗ്നിക്ക് ഇരയാക്കുകയും ചെയ്തു . വന്യ ജീവി സംരക്ഷണ നിയമത്തിലെ 29 വകുപ്പ് ചൂണ്ടിക്കാണിച്ചാണ് വിലയേറി മരം വില്പ്പന നടത്താൻ ശ്രമിക്കാതെയും മറ്റു മാർഗ്ഗങ്ങൾ ആരായാതെയും മരങ്ങൾ കത്തിച്ചു നശിപ്പിച്ചിട്ടുള്ളത് . അതേസമയം 2021 ൽ ഗോവ സർക്കാർ ഹൈക്കോടതിയിലും . മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിലും വന്ന സമാന കേസ്സുകളിൽ,യൂക്കാലി ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങൾ പരിസ്ഥിതി വിരുദ്ധ കളകളാണെന്നും .ഇത്തരം “കളകൾ ” നീക്കം ചെയ്യുന്നതിനും മറ്റു ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നതിനു 29 വകുപ്പ് തടസ്സമല്ലെന്ന് വിധിച്ചു .അധിനിവേശ സസ്യം നശിപ്പിക്കാൻ ഇടുക്കിയിലെ വട്ടവട പ്രദേശത്ത്‌ 2 കോടി രൂപ ചിലവഴിച്ചതായും 100 കോടിയിലധികം വില വരുന്ന മരങ്ങൾ നശിപ്പിക്കാൻ വീണ്ടു പണം ചിലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹർജി .മദ്രാസ് ഹൈകോടതിയുടെയും ഗോവ ഹൈകോടതിയുടെയും വിധി ന്യായങ്ങൾ ഹർജിയിൽ പോരാട്ടവേദി ചൂണ്ടിക്കാണിച്ചിട്ടുണ്ട്

പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ തോതിൽ ഉണ്ടായ വ്യതിയാനം സംബന്ധിച്ച് വിവിധ പഠനങ്ങൾ ആശങ്ക രേഖപെടുത്തിയിട്ടുണ്ട് ആയതിനാൽ മരങ്ങൾ തീയിട്ടു നശിപ്പിക്കാതെ മരങ്ങൾ മുറിച്ചുനീക്കണം.വനം കത്തിക്കുന്നതിലൂടെ പ്രദേശത്തെ ആദിവാസി സമൂഹങ്ങൾക്ക് ഉണ്ടാകുന്ന കൃഷി, ആവാസവ്യവസ്ഥ സാമ്പത്തിക തൊഴിൽ മേഖലയിലും ഉണ്ടാകുന്ന നഷ്ടം പരിഹരിഹരിക്കണമെന്ന് ഹർജിക്കാർ ആവശ്യപെടുന്നു

വനം കത്തിക്കുന്നത് ദേശിയാ നഷ്ടമായി കണക്കാക്കി ഉടൻ നിർത്തിവക്കുകയും മരങ്ങൾ പൊതു ലേലം ചെയ്തു മറ്റു സംസ്ഥാനങ്ങളിൽ ചെയ്തത് പോലെ കോടതി മേൽനോട്ടത്തിൽ ഈ തുക വന്യ മൃഗശല്യത്തിന് പരിഹാരമായി ഉപയോഗിക്കണമെന്നും . വന്യമൃഗ ശല്യം മൂലം കൃഷി വളർത്തുമൃഗലക്കും മനുഷ്യരുടെയും ജീവജങ്ങളുടെയും ജീവഹാനിക്ക് വന്ന നഷ്ടം പരിഹരിക്കാൻ ഉപയോഗിക്കണമെന്നും ഹർജിക്കാർ വാദിക്കുന്നു .

മുറിച്ചു നീക്കുന്ന (കള) മരങ്ങൾ വ്യവസായിക ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിലൂടെ തടി ഇറക്കുമതിമൂലം ഉണ്ടാകുന്ന വിദേശ്യ നാണയം നഷ്ടം ഒഴുവാക്കപ്പെടുമെന്നും വ്യവസായ വളർച്ചക്ക് തുക ഉപഹരിക്കുമെന്നും ഹർജിൽ ചൂണ്ടികാണിച്ചിട്ടുണ്ട്

ഹർജിയിൽ സർക്കാരിന്റെ തലതിരിഞ്ഞ മറുപടി

അതിജീവന പോരാട്ടവേദി wpc 24755 /2022ഹർജിയിൽ സംസ്ഥാന വനം വകുപ്പ് നൽകിയ മറുപടി ഇപ്രകാരമാണ് ഹർജിക്കാർ ആരോപിച്ചിട്ടുള്ള ഹർജി സംഗതി തെറ്റാണെന്നു പറയുമ്പോൾ തന്നെ .കേരളമാണ് വിദേശ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യാൻ തിരുമാനമെടുത്ത
ആദ്യ സംസ്ഥാനമെന്നു . മരങ്ങൾ കത്തിക്കാൻ തിരുമാനിച്ചിട്ടില്ലന്നും 2020 ൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമതി ആനമുടിചോല , പാമ്പാടും ചോല ആറളം വന്യജീവി കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലെ യൂക്കാലി തോട്ടങ്ങൾ പുരുജ്ജീവനമുള്ളതിനാൽ ഈ തോട്ടങ്ങൾ അതേപടി ഉപേക്ഷിക്കാൻ തിരിമാനിച്ചതായി കോടതിയെ അറിയിച്ചിട്ടുണ്ട് . എന്നാൽ പാമ്പാടുചോല നാഷണൽ പാർക്കിലെ അധിവേശ സസ്യങ്ങൾ പുരുജ്ജീവനത്തെ പിന്തുണക്കുന്നുണ്ടെന്നും ഉപരപ്രദമെന്നും യൂക്കാലിമരങ്ങൾ പരിസ്ഥിക്ക് യോചിച്ചതാണെന്നു അതുകൊണ്ട് ഹർജിക്കാരന്റെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും സർക്കാർ സത്യവാങ്മൂലം നൽകി .കേസ് ഹർജിക്കാരന്റെ മറുപടിത്തേടി വീണ്ടും മാറ്റി .

സംസ്ഥാനം വലിയ ധന പ്രതിസന്ധി നേരിടുന്ന സമയത്ത് ലഭിക്കാവുന്ന വലിയ തുകയാണ് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥ മൂലം ഇല്ലാതാകുന്നത് . തമിഴ്‌നാടും ഗോവയും അധിനിവേശ സസ്യങ്ങൾ കളകളുടെ ഗണത്തിൽ പെടുത്തി മുറിച്ചുനീക്കി പണം ഖജനാവിന് മുതൽകൂട്ടക്കായപ്പോൾ കോടികളാണ് വനം വകുപ്പ് സംസ്ഥാനത്ത കത്തിച്ചു കളയുന്നത് . വനം വകുപ്പിന്റെ അശാസ്ത്രീയ നടപടിമൂലം പ്രദേശം കനത്ത പരിസ്ഥിനാശത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് .

You might also like

-