തെന്മല ,ഷോളയാര്‍,കക്കി-ആനത്തോട് അണക്കെട്ടുകൾ തുറന്നു ഇടുക്കി ഓറഞ്ച് അലേര്‍ട്ട്

ലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

0

ഇടുക്കി :കിഴക്കൻമേഖലയിൽ മഴ കുറഞ്ഞതോടെ കൊല്ലത്ത് തെന്മല അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തില്ല. പുനലൂർ ഉൾപ്പെടെയുളള താഴ്ന്ന പ്രദേശങ്ങളിൽ കല്ലടയാറിൽ നിന്ന് വെളളം കയറിയിട്ടുണ്ട്. നിലവിൽ ഒന്നരമീറ്ററാണ് മൂന്ന് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതെങ്കിലും കല്ലടയാറിന് സമീപമുളളവർ ജാഗ്രത പാലിക്കണം.

ജലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സെക്കന്‍ഡില്‍ 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 2662.8 അടിയാണ് ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് പരമാവധി സംഭരണശേഷി. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് മഴ തുടരുന്നത്.
പത്തനംതിട്ട കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്‍ത്തും. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.

സെക്കന്റില്‍ 100 ക്യുമെക്‌സ് മുതല്‍ 200 വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 10 മുതല്‍ 15 വരെ സെ.മി പമ്പയില്‍ ജലനിരപ്പ് ഉയരുമെന്നായിരുന്നു വിവരം. ഡാം തുറക്കുന്നത് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ടയില്‍ ചേരുന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്

മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കരുനാഗപ്പളളി അഴീക്കലിൽ മീൻപിടിത്തത്തിനിടെ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം തൃക്കുന്നപ്പുഴയിൽ നിന്ന് ലഭിച്ചു. ദേവീപ്രസാദം വളളത്തിലെ തൊഴിലാളി അഴീക്കൽ സ്വദേശി രാഹുൽ കഴിഞ്ഞ പതിമൂന്നിനാണ് കടലിൽ വീണത്.

You might also like

-