ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ.

അമ്പതോളം പേരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു.

0

ഇടുക്കി: ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ. മൂന്ന് ദിവസമായി തീ പടർന്ന് കൊണ്ടിരിക്കുകയാണ്. തീയിൽ വനംവകുപ്പിന്‍റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു. മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാൻ ശ്രമിക്കുകയാണ്.

കുന്ദള ഡാമിൽ നിന്ന് വെള്ളമെടുത്ത് തീയണക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഉൾ വനത്തിലേക്ക് തീ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ വനം വകുപ്പ് ജാഗ്രതയിലാണ്. സമീപവാസികൾ ഉപജീവനത്തിനായി വളർത്തിയിരുന്ന കോഴി, ആട്, പശു എന്നിവയും തീയിൽ പെട്ടു. വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത്. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.വനപാലകരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

You might also like

-