ജലനിരപ്പ് വീണ്ടും ഉയർന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുതോണി, പെരിയാർ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

0

ഇടുക്കി: കനത്തമഴയിൽ നീരൊഴുക്ക് കുടി ജലനിരപ്പ് വര്ധിച്ചതിനെത്തുടന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു. നിലവിൽ 141.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.  വൃഷ്ടിപ്രദേശത്ത് കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും വർദ്ധനവുണ്ടായിട്ടുണ്ട്.

Mullaperiyar Dam

20-11-2021
06.00 AM

Level = 141.05 ft

Rain
Periyar = 40.4 mm
thekkady = 21.0 mm

Discharge
Average = 2159.52+155.38
= 2314.90 cusecs (200.01.mcft)
Inflow = 3096.15 cusecs (267.51 mcft)

Storage = 7409.50 Mcft

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ചെറുതോണി, പെരിയാർ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 2399.82 അടിയാണ് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിൽ ജലനിരപ്പ് എത്തുകയാണെങ്കിൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് അധികൃർ അറിയിച്ചു.

Hourly Record of Reservoir Data.
20/11/2021 5:00AM

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft

Water Level : 2399.82ft⬆️

Live Storage:1404.241MCM(96. 21%)

Gross Inflow /hr : 0.968MCM

Net Inflow/hr : 0.331MCM

Spill /hr: 0.157MCM

PH Discharge/ hr : 0.475MCM

Generation / hr : 0.716MU

Rain fall/1 hr: 0.60mm

Status :Shutter no.3 of Cheruthoni dam opened 40cm at 10am on18/11/2021

Alert status : RED

ഇടുക്കി മുല്ലപെരിയാർ പദ്ധതി പ്രദേശങ്ങളായിൽ കനത്ത മഴ തുടരുകയാണ് . വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതായി അധികൃതർ അറിയിച്ചു. മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.

You might also like

-