ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

സമയം മൂന്നാം ഷട്ടര്‍ നിലവിലുള്ള 35 സെ.മീറ്ററില്‍ നിന്ന് 40 സെ.മീറ്ററായി ഉയര്‍ത്തി

0

ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലും മഴ കുറഞ്ഞ സാഹചര്യത്തിലും ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ (22) ഉച്ചയോടെ അടച്ചു. രണ്ട്, നാല് ഷട്ടറുകളാണ് അടച്ചത്. അതേ സമയം മൂന്നാം ഷട്ടര്‍ നിലവിലുള്ള 35 സെ.മീറ്ററില്‍ നിന്ന് 40 സെ.മീറ്ററായി ഉയര്‍ത്തി. 40 ക്യംമെക്‌സ് വെള്ളം ഇതിലൂടെ പുറത്തു പോകുന്നുണ്ട്. 12 മണിക്ക് ജലനിരപ്പ് 2398.20 അടിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നത്.

അതേസമയം തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാനത്ത് വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ദിവസത്തേക്കാണ് മുന്നറിയിപ്പ്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കും. കൊല്ലം മുതൽ വയനാട് വരെ 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. 25 ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. അതേസമയം, മത്സ്യത്തൊഴിലാളി മുന്നറിയിപ്പ് ഇല്ല.

You might also like

-