വാക്‌സിൻ ക്ഷാമത്തിന് താത്കാലിക ആശ്വസം ആറര ലക്ഷം ഡോസ് വാക്‌സിനെത്തി

അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും ഒരുലക്ഷം ഡോസ് കൊവാക്‌സിനുമാണ് ഉണ്ടായിരുന്നത്

0

തിരുവനന്തപുരം : സംസ്ഥാനത്തെ വാക്‌സിനേഷൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. ആറര ലക്ഷം ഡോസ് വാക്‌സിനാണ് എന്ന എത്തിയത് . വാക്‌സിൻ ക്ഷാമം കൂടുതൽ അനുഭവപ്പെടുന്ന തെക്കൻ കേരളത്തിൽ മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ അടിയന്തിരമായി വിതരണം ചെയ്തു.കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്ത് എത്തിച്ചത്. ഇതിൽ അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും ഒരുലക്ഷം ഡോസ് കൊവാക്‌സിനുമാണ് ഉണ്ടായിരുന്നത്. വാക്‌സിൻ പ്രതിസന്ധി രൂക്ഷമായിട്ടുള്ള തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ കേരളത്തിൽ മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ താത്കാലിക പരിഹാരമായി.

തിരുവനന്തപുരത്ത് 188 വാക്‌സിൻ കേന്ദ്രങ്ങളുള്ളതിൽ 108 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാക്‌സിൻ സ്വന്തം നിലയ്ക്ക് വാങ്ങാനുള്ള സർക്കാർ നടപടികളും പുരോഗമിക്കുകയാണ്.അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൂട്ടപരിശോധനയുടെ ബാക്കിയുള്ള ഫലം കൂടി വരുന്നതോടെ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.

You might also like

-