ശബരിമല യുവതി പ്രവേശന കേസ് ഉടൻ പരിഗണിക്കണം ചീഫ് ജസ്റ്റിസ് എൻ വി രമണയോട് തന്ത്രി കുടുംബം

ആ ബെഞ്ചിലെ ജസ്റ്റിസ് ബോബ്ഡെ ഉൾപ്പടെ പല ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിൽ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടിവരും.

0

ഡൽഹി :ശബരിമല യുവതി പ്രവേശന കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്കത്ത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഭരണഘടന ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്ന് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തർജനമാണ് കത്തിലൂടെ ചീഫ് ജസ്റ്റിസ് എൻ വി രമണയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധിഎന്നിവർ വിശ്വാസികളുടെ ആവശ്യം പിന്തുണച്ചിട്ടുണ്ട് എന്ന് ദേവകി അന്തർജനം കത്തിൽ ചൂണ്ടികാട്ടി. ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചെങ്കിലും തുടര്‍നടപടികൾ ഉണ്ടായില്ല. ആ ബെഞ്ചിലെ ജസ്റ്റിസ് ബോബ്ഡെ ഉൾപ്പടെ പല ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിൽ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടിവരും.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. ആദ്യ ദിവസം എത്തിയവരിൽ അധികം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ്. കാലവസ്ഥ പ്രതികൂലമായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല.

You might also like

-