താലിബാൻ തടസ്സം സൃഷ്ടിച്ചു ഇന്ത്യൻ സംഘത്തിന് മടങ്ങാനായില്ല ,അഫ്ഗാൻ ഒറ്റപ്പെടുന്നു

ആദ്യസംഘത്തിലെ 70 പേരും ഇപ്പോൾ കാബൂൾ വിമാനത്താവളത്തിന് പുറത്തുള്ള ഒരു ഹോട്ടലിൽ കഴിയുന്നു. ഇവരെ ഇന്നലെ രാത്രിക്ക് മുൻപായി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു തിരുമാനം. ഇതിനായു സി.17 വിമാനം കാബൂളിൽ എത്തുകയും ചെയ്തിരുന്നു. പക്ഷേ സംഘത്തിന് ഹോട്ടലിൽ നിന്ന് വിമാനത്താവളത്തിൽ എത്താൻ സാധിച്ചില്ല

0

കാബൂൾ :അഫ്ഗാനിസ്ഥാനിൽ താലിബാൻ ഉയർത്തുന്ന സുരക്ഷാ ഭീഷണിമൂലം അഫ്ഗാനിൽനിന്നുള്ള ഇന്ത്യൻ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്ക്കാരെ തിരികെ കൊണ്ടുവരാനുള്ള യാത്രയാണ് മുടങ്ങിയത്. മലയാളികൾ ഉൾപ്പെട്ട 70 പേരുള്ള സംഘത്തെയാണ് ഇന്ത്യയിലേക്ക് മടക്കികൊണ്ട് വരേണ്ടത് .
അഫ്ഗാനിൽ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുചെയ്യുന്ന ആളുകളെ വ്യത്യസ്ത സംഘങ്ങളാക്കി തിരിച്ചാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത് ഇപ്പോൾ വിവിധ ഇടങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ് ,

ആദ്യസംഘത്തിലെ 70 പേരും ഇപ്പോൾ കാബൂൾ വിമാനത്താവളത്തിന് പുറത്തുള്ള ഒരു ഹോട്ടലിൽ കഴിയുന്നു. ഇവരെ ഇന്നലെ രാത്രിക്ക് മുൻപായി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു തിരുമാനം. ഇതിനായു സി.17 വിമാനം കാബൂളിൽ എത്തുകയും ചെയ്തിരുന്നു. പക്ഷേ സംഘത്തിന് ഹോട്ടലിൽ നിന്ന് വിമാനത്താവളത്തിൽ എത്താൻ സാധിച്ചില്ല. താലിബാൻ വഴിമധ്യേ സ്യഷ്ടിച്ചിരിയ്ക്കുന്ന തടസങ്ങളാണ് ഇതിന് കാരണമായത്. ഇന്ന് ഇവർ ഉൾപ്പെടെയുള്ളവരെ വിമാനത്താവളത്തിൽ എത്തിച്ച് രാജ്യത്തേക്ക് കൊണ്ട് വരാൻ വീണ്ടും ശ്രമിക്കും. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടല്ലാതെ അഫ്ഗാനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരൻമാരാണ് ഇനിയുള്ള സംഘങ്ങളിൽ ഉള്ളത്.

അതേസമയം ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ഭീകരരെ സഹായിക്കുകയും ചെയ്യുന്ന പാകിസ്താന്റെ സമീപനത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ വിമർശിച്ചു. ജെയ്ഷേ മുഹമ്മദ് ലഷ്കർ-ഇ- തോയ്ബ തുടങ്ങിയ ഭീകരസംഘങ്ങളുടെ സുരക്ഷിത സ്വർ​ഗമാണ് പാകിസ്താൻ എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വിമർശിച്ചു. ഭീകരർക്ക് മികച്ച ആധിതേയത്വം ഒരുക്കുകയാണ് പാകിസ്താൻ.. ഇക്കാര്യത്തിൽ ലോകത്തെ ജനാധിപത്യ ചേരികൾ ഒറ്റകെട്ടായ് നിലപാട് സ്വീകരിക്കണം . അല്ലെങ്കിൽ ഇക്കാര്യത്തിലെ ബുദ്ധിമുട്ട് ഇന്ത്യയ്ക്ക് മാത്രമാകില്ലെന്നും വിദേശകാര്യമന്ത്രി അംഗരാജ്യങ്ങളെ ഒർമ്മിപ്പിച്ചു.

ഇൻന്ത്യയുമായുള്ള അഫ്ഗാനിസ്ഥാൻ്റെ എല്ലാ വ്യാപാരബന്ധവും താലിബാൻ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 6000 കോടി രൂപയുടെ ഉൽപന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിൽ നിന്ന് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ ഇറക്കുമതിയും നടന്നിരുന്നു. വ്യോമമാർഗ്ഗത്തിനൊപ്പം പാകിസ്ഥാൻ വഴി റോഡ് മാർഗ്ഗവും ചരക്കു നീക്കം തുടർന്നിരുന്നു. എന്നാൽ റോഡ്മാർഗ്ഗമുള്ള നീക്കം പൂ‍ർണ്ണമായും നിറുത്തിവയ്ക്കാനാണ് താലിബാൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയോടുള്ള സമീപനം എന്താവും എന്ന സൂചന കൂടി ഈ നീക്കത്തിലൂടെ താലിബാൻ നല്കുന്നു

You might also like

-