ഇരട്ടക്കൊലക്കേസ്സിലെ പ്രതികളെ ഏറ്റുമുട്ടലിൽ പോലീസ് വെടിവച്ചു കൊന്നു

ണ്ട് കൊലപാതകങ്ങൾ നടത്തിയ പ്രതികളെ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ അക്രമിക്കുകയായിരുന്നു ഉദ്യോഗസ്ഥർ സ്വയം പ്രതിരോധത്തിന് വെടിയുതിർത്തതെന്നും പോലീസ് പറഞ്ഞു

0

ചെന്നൈ: തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ രണ്ട് പേരണ് പോലീസ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞദിവസം രണ്ട് കൊലപാതകങ്ങൾ നടത്തിയ പ്രതികളെ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ അക്രമിക്കുകയായിരുന്നു ഉദ്യോഗസ്ഥർ സ്വയം പ്രതിരോധത്തിന് വെടിയുതിർത്തതെന്നും പോലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്.
“എം കാർത്തിക് എന്ന ‘അപ്പു’ കാർത്തിക് (32), എസ് മഹേഷ് (22) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ് എന്ന ബിനു, മൊയ്തീനും” ഉത്തരമേഖലാ ഐജി സന്തോഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു
ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം ഇവരെ പിടികൂടിയപ്പോൾ എത്തിയപ്പോൾ ദിനേശും മൊയ്തീനും കത്തിയും നാടൻ ബോംബും ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ട് പോലീസുകാർക്കും ഹെഡ് കോൺസ്റ്റബിൾ സുരേഷ് കുമാറിനും ഭരത് കുമാറിനും പരിക്കേറ്റു. പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കുകയായിരുന്നു, ഇത് ദിനേശിന്റെയും മൊയ്തീന്റെയും മരണത്തിലേക്ക് നയിച്ചത് . കേസിലെ രണ്ട് പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ, കേസിലെ പ്രതികളായ ജെസീക്കയും മാധവനെയും പോലീസ് പിടികൂടി അറസ്റ് രേഖപ്പെടുത്തി .

ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കൊലപാതകം നടന്ന ചെങ്കൽപ്പെട്ട മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്.പിയായി രണ്ട് ദിവസം മുൻപ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം ജില്ലകൾക്കായുള്ള സ്പെഷ്യൽ എസ്.പിയാണ് വെള്ളദുരൈ ചാർജ്ജ് എടുത്തത്. വീരപ്പൻ, അയോത്തിക്കുപ്പം വീരമണി ഏറ്റുമുട്ടൽ കൊലകളിൽ പങ്കെടുത്തയാളാണ് വെള്ളദുരൈ. ഇദ്ദേഹം എത്തിയതിന് പിന്നാലെ നടന്ന വെടിവെപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

You might also like

-