സ്വർണക്കടത്തു കേസ് വിചാരണ ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഹർജിയിൽ കക്ഷി ചേർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു

കേസ് അട്ടിമറിക്കാൻ കേരള സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽനിന്നു വിചാരണ മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടത്. ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. വസ്തുതകൾ അടിസ്ഥാനമാക്കിയല്ലാതെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

0

ഡൽഹി| സ്വർണക്കടത്തു കേസിലെ തുടർവിചാരണ കേരളത്തിൽനിന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹർജിയിൽ കക്ഷി ചേർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ഇഡിയുടെ ഹർജി 20ന് പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് മാറ്റി. അന്ന് കേസ് തീർപ്പാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയ്ക്കകം മറുപടി ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് നോട്ടിസ് നൽകി.കേസ് അട്ടിമറിക്കാൻ കേരള സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽനിന്നു വിചാരണ മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടത്. ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. വസ്തുതകൾ അടിസ്ഥാനമാക്കിയല്ലാതെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയു‌‌ടെ കുടുംബാംഗങ്ങൾ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ സ്പീക്കർ, മുൻ മന്ത്രി എന്നിവർക്ക് എതിരെയും ആരോപണം ഉണ്ടെന്നു തുഷാർ മേത്ത പറഞ്ഞു. ഇഡിക്കെതിരെ കേരള പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയതും ഇഡി കോടതിയിൽ പരാമർശിച്ചു. കേരള പൊലീസ് തങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നുവെന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ആരോപണവും സോളിസിറ്റർ ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

You might also like

-