അരുണാചൽ പ്രദേശിൽ ചൈനയുടെ കടന്നുകയറ്റം സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു

ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു

0

അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. ചൈന ഗ്രാമം ഉണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് അരുണാചൽ സർക്കാർ.ചൈന നിർമിച്ച നൂറു വീടുള്ള ഗ്രാമം ഒരുപാട് കാലമായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ താവളമാണെന്ന് സംസ്ഥാനത്തെ ഉന്നത ഉദോഗസ്ഥൻ.

2020 ൽ തങ്ങൾ പ്രദേശത്ത് സർവേ നടത്തിയിരുന്നുവെന്നും അന്ന് സൈനികാവശ്യത്തിനെന്ന് മനസ്സിലാക്കാവുന്ന വലിയ വീടുകൾ കണ്ടുവെന്നുമാണ് അപ്പർ സുബൻസാരിയിലെ കടുകാ ഡിവിഷനിൽ അഡീഷനൽ ഡെപ്യൂട്ടി കമീഷണറായ ഡി.ജെ ബോറ പറയുന്നത്.

അപ്പർ സുബൻസരി ജില്ലയിലെ അതിർത്തി പ്രദേശത്ത് ചൈന ഗ്രാമം നിർമിച്ചതായി പെൻറഗൺ യു.എസ് കോൺഗ്രസിന് നൽകിയ വാർഷിക റിപ്പോർട്ടിൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

 

 

 

You might also like