നിയമസഭയിൽ 164 വോട്ടുകൾ നേടിമഹാരാഷ്‌ട്രയിൽ ഷിൻഡെ സർക്കാർ ഭരണം ഉറപ്പിച്ചു

114 വോട്ടുകളായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കേവല ഭൂരിപക്ഷത്തെക്കാൾ ഇരട്ടിയിലധികം പിന്തുണ തേടി ഷിൻഡെ സർക്കാർ ഉജ്ജ്വല വിജയം നേടുകയായിരുന്നു

0

മുംബൈ| മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ട് നേടി ഷിൻഡെ സർക്കാർ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാർ വിജയിച്ചു. നിയമസഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭരണം ഉറപ്പിച്ചത്.40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്.114 വോട്ടുകളായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കേവല ഭൂരിപക്ഷത്തെക്കാൾ ഇരട്ടിയിലധികം പിന്തുണ തേടി ഷിൻഡെ സർക്കാർ ഉജ്ജ്വല വിജയം നേടുകയായിരുന്നു. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ പക്ഷം നേടിയതോടെ ആധികാരികമായി ജയമുറപ്പിക്കുകയായിരുന്നു.

11 മണിയോടെയാണ് സഭ സമ്മേളിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാന്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ വോട്ടെടുപ്പിന് എത്തിയിരുന്നില്ല. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനെ നിയമപരമായി നേരിടാനാകുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഉദ്ധവ് താക്കറെ വിഭാഗം.

മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേര്‍ക്കര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഷിന്‍ഡെ വിഭാഗത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകളാണ് ഇന്ന് ലഭിച്ചത്. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തില്‍ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിലും എൻഡിഎ സർക്കാരിന് വലിയ പിന്തുണയാണ് ലഭിച്ചതു

You might also like

-