“കുഴൽപ്പണം “രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

മൂന്നു കാറുകളിലായി എത്തിയ സംഘം, പണമടങ്ങിയ കാറും തട്ടിയെടുത്തു. പിന്നീട്, ഈ കാർ പടിഞ്ഞാറെകോട്ടയിൽ നിന്ന് കണ്ടെടുത്തു.

0

തൃശൂർ :തൃശൂരില്‍ കൊടകര ദേശീയപാതയിൽ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍. കുഴല്‍പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍ പിടിയിലായവർ . 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതിനിെട കാർ യാത്രക്കാരെ ത‍ടഞ്ഞ് കാൽക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ അക്രമി സംഘം പിൻതുടരുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്തു വന്നു . രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുകയാണ് അക്രമി സംഘം തട്ടിയെടുത്തത്.

കോഴിക്കോട് സ്വദേശി കൊടുത്ത ഇരുപത്തിയഞ്ചു ലക്ഷം രൂപയുമായി പോകുകയായിരുന്ന കാറിനെ അക്രമി സംഘം മറ്റൊരു കാറിൽ പിന്തുടർന്നു. തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ എത്തിയപ്പോൾ പണവുമായി പോയ കാറുകാർ ടോൾ കൊടുക്കാൻ നിർത്തി. തൊട്ടു പിന്നിലുണ്ടായിരുന്ന കാർ ആകട്ടെ ടോൾ കൊടുക്കാതെ പിന്നാലെ പാഞ്ഞു. ടോൾപ്ലാസയിലെ ബാരിയറിൽ തട്ടിയ ശേഷം പാഞ്ഞു പോയി. ഇതോടെ, അക്രമി സംഘത്തിന്റെ വാഹനമാണ് പിന്തുടർന്നതെന്ന് പൊലീസിന് മനസിലായി.
അക്രമി സംഘത്തിന്റെ കാർ പിന്നീട് കണ്ടെത്തി. കൊടകര ദേശീയപാതയിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലേമുക്കാലിനായിരുന്നു കവർച്ച. മൂന്നു കാറുകളിലായി എത്തിയ സംഘം, പണമടങ്ങിയ കാറും തട്ടിയെടുത്തു. പിന്നീട്, ഈ കാർ പടിഞ്ഞാറെകോട്ടയിൽ നിന്ന് കണ്ടെടുത്തു. യഥാർഥത്തിൽ മൂന്നരക്കോടി കാറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് അഭ്യൂഹം. പക്ഷേ, ഇരുപത്തിയഞ്ചു ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. പത്തു പേരാണ് കൃത്യത്തിൽ പങ്കെടുത്തവർ.

തെഞ്ഞെടുപ്പിന് ദേശീയപാർട്ടിയുടെ ജില്ലാ ഘടകങ്ങൾക്ക് ചെലവഴിക്കാന്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് മൂന്നരക്കോടി കുഴല്‍പ്പണം കടത്തിയെന്നും ഇത് തട്ടിയെടുത്തുമായിരുന്നു ആദ്യ വിവരം. എന്നാല്‍ മറ്റു ജില്ലകളിലേക്കുള്‍പ്പടെ പത്തുകോടി തട്ടിയെടുത്തതായി പിന്നീട് പുറത്തുവന്നു. അപകടം നടത്തുന്നതിനായുള്ള ഗൂഡാലോചനയുടെ ഭാഗമായി പാർട്ടി നേതാവ് അയച്ച എസ്എംഎസ് സന്ദേശവും പുറത്തായി.ഏപ്രില്‍ മൂന്നിന് കൊടകരയിലാണ് കവര്‍ച്ചാ നാടകം നടന്നത്. അടുത്ത ദിവസം ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്ന് കോഴിക്കോട് സ്വദേശി കൊടകര പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇത് വ്യാജമാണെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിപ്പ് ആസൂത്രണത്തിന് പിന്നില്‍ സംസ്ഥാനത്തെ പ്രമുഖ നേതാവാണെന്നാണ് സൂചന. ഇയാളുടെ ഗ്രൂപ്പുകാരനായ ജില്ലയിലെ നേതാവാണ് മുഖ്യകണ്ണി. കോഴിക്കോട് നിന്നും വാഹനം പുറപ്പെട്ട ഉടനെ സംസ്ഥാന നേതാവ് വിവരം ജില്ലാ നേതാവിന് കൈമാറി. ഇയാള്‍ തൃശൂരിലെ ഓഫീസിലെത്തിയ സംഘത്തിന് സ്വകാര്യ ലോഡ്‌ജില്‍ മുറി ശരിയാക്കി നല്‍കി. തുടര്‍ന്ന് പുലര്‍ച്ചെ കൊടകര പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണവും കാറുമായി കടക്കുകയായിരുന്നു.

You might also like

-