അഫ്ഗാനിൽ സർക്കാർ രൂപീകരണം വൈകും പഞ്ചേശ്വറിൽ കനത്ത പോരാട്ടം തുടരുന്നു

പഞ്ച്ഷീറിൽ ഏറ്റുമുട്ടലിനെത്തിയ താലിബാനെ നേരിട്ട ദേശീയ പ്രതിരോധ മുന്നണി സേന നൂറുകണക്കിന് ശത്രുസൈന്യത്തെ കൊല്ലുകയും പരിക്കേൽക്കുകയും നിരവധി താലിബാൻ ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താലിബാന്റെ പത്തോളം കവചിത വാഹനങ്ങൾ അഗ്നിക്കിരയാക്കി

0

കാബൂൾ :പഞ്ച്ഷീറിനെതിരെ താലിബാൻ നടത്തിയ ആക്രമണങ്ങൾ പരാജയപെട്ടു പോരാട്ടത്തിനിടെ താലിബാൻ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടതായും പഞ്ച്ഷീറിലെ പ്രതിരോധ മുന്നണി പറഞ്ഞു .താലിബാൻ സൈന്യം നാല് വശങ്ങളിൽ നിന്നും പഞ്ച്ഷീറിനെ ആക്രമിച്ചെങ്കിലും പഞ്ച്ഷീറിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല റെസിസ്റ്റൻസ് ഫ്രണ്ട് അംഗമായ ഫഹിം ഫെട്രാട്ട് പറഞ്ഞു.

പഞ്ച്ഷീറിൽ ഏറ്റുമുട്ടലിനെത്തിയ താലിബാനെ നേരിട്ട ദേശീയ പ്രതിരോധ മുന്നണി സേന നൂറുകണക്കിന് ശത്രുസൈന്യത്തെ കൊല്ലുകയും പരിക്കേൽക്കുകയും നിരവധി താലിബാൻ ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താലിബാന്റെ പത്തോളം കവചിത വാഹനങ്ങൾ അഗ്നിക്കിരയാക്കി, പഞ്ച്ഷീർ ദേശിയ വാദികൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട് അതേസമയം താലിബാൻ പിടിച്ചടക്കിയ . ഗുൽബഹാറിലും ജബൽ സരാജിലുമുള്ള നിരവധി പ്രദേശങ്ങൾ അവർക്ക് നഷ്ടപ്പെട്ടു, ”ഫെട്രാറ്റ് പറഞ്ഞു.

അതേസമയം, താലിബാൻ പഞ്ചിഷിന്റെ അവകവാടം തള്ളിക്കളഞ്ഞു താലിബാൻ സൈന്യം പല ദിശകളിൽ നിന്നും പഞ്ച്ഷീറിൽ വളഞ്ഞിരിക്കുകയാണെന്നും പ്രദേശത്തു കനത്ത മുന്നേറ്റം നടന്നിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു

മുജാഹിദുകൾ തഖറിലെ വാർസാജ് (ജില്ല), ബഡക്ഷനിലെ കിരൺ വാ മഞ്ജൻ (ജില്ല) പ്രദേശങ്ങളിൽ നില ഉറപ്പിച്ചിട്ടുണ്ട് പഞ്ച്ഷീറിന്റെ പര്യാൻ ജില്ലയിലേക്ക് താലിബാന്റെ മുന്നേറ്റം തുടരുകയാണ് കപീസയിൽ നിന്ന് മുജാഹിദുകളും പഞ്ച്ഷിറിലേക്ക് മുന്നേറ്റം നടത്തിയിട്ടുണ്ട് പഞ്ച്ഷീറിന്റെ ഷോട്ടുൽ ജില്ലയുടെ മധ്യ പ്രദേശങ്ങൾ ഇപ്പോഴും ഇസ്ലാമിക് എമിറേറ്റ് സേനയുടെ നിയന്ത്രണത്തിലാണ്, ”താലിബാൻ സാംസ്കാരിക കമ്മീഷൻ അംഗം അനാമുള്ള സമാംഗാനി പറഞ്ഞു.

അതേസമയം അഫഗാനിൽ ഇരുവിഭാഗങ്ങൾതമ്മിൽ ശക്തമായ പോരാട്ടം തുടരുന്നതായി സോഷ്യൽ പറയുന്നത്ത്

ഇതിനിടെ താലിബാന്റെ മുന്നേറ്റത്തെ തുടർന്ന് രാജ്യം വിട്ട അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി ഇരുവിഭാഗവും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

“കഷ്ടതയനുഭവിക്കുന്ന നമ്മുടെ രാഷ്ട്രത്തിന് സമ്പൂർണ്ണ സമാധാനവും സമൃദ്ധിയും ആസ്വദിക്കാനായി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഞാൻ ഇരുപക്ഷത്തേയും അഭ്യർത്ഥിക്കുന്നു,” ഹമീദ് കർസായിപ്രസ്താവനയിൽ പറയുന്നു.

താലിബാനും മറ്റ് വംശീയ -രാഷ്ട്രീയ ഗ്രൂപ്പുകളും ഒരു ധാരണയിലെത്തി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ രൂപീകരിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.

പുതിയ സർക്കാറിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാബൂളിലടക്കം സ്ത്രീകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ഇറാൻ മാതൃകയിൽ സർക്കാർ രൂപീകരിക്കാനാണ് താലിബാൻ നീക്കം. താലിബാൻ സഹ സ്ഥാപകൻ മുല്ല ബരാദറാകും സർക്കാറിനെ നയിക്കുക. ഹിബത്തുല്ല അകുൻസാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാൻ നേതാക്കൾ സർക്കാറിന്റെ ഭാഗമാകും.

മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ യുഎഇ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തി . താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാനിലെത്തുന്നത്. താലിബാൻ സർക്കാർ ദോഹ കരാർ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിനും ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതിനുമായി അഫ്ഗാനിൽ സാനിധ്യം തുടരാൻ ആഗ്രഹിക്കുന്നതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ചു.

You might also like

-