ബഫർ സോൺ വിഷയത്തിൽ ഇടതു സർക്കാരിന് ഇരട്ടത്താപ്പ്

ഒന്നാം പിണറായി സര്‍ക്കാര്‍ 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കും

0

തിരുവനന്തപുരം | ബഫർ സോൺ വിഷയത്തിൽ ഇടതുസര്‍ക്കാര്‍ ജനപക്ഷം തീരുമാനം എടുക്കു എന്ന് പറയുമ്പോഴും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇരട്ടത്താപ്പ് ആണെന്ന് തെളിയിക്കുന്നതാണ് 2019 ഒക്ടോബർ 23 ലെ ക്യബിനെറ്റ് തീരുമാനം . പരിസ്ഥിതി ലോലമേഖല ഒരു കിലോമീറ്ററായി നിര്‍ണയിച്ച സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ പോവുമെന്ന് പറയുന്ന അതേ സര്‍ക്കാര്‍ തന്നെ രണ്ടുവര്‍ഷം മുന്‍പ് പരിധി ഒരു കിലോമീറ്ററായി നിര്‍ണയിച്ചതിന്റെ സുപ്രധാന ക്യാബിനറ്റ് തീരുമാനം പുറത്തു വന്നിരുന്നു ഈ തീരുമാനം മറച്ചു വച്ചാണ് സംസ്ഥാന സർക്കാർ ഈപ്പോൾ അപ്പീലുമായി സുപ്രിം കോടതിയെ സമീപിക്കുന്നത് .
ഒന്നാം പിണറായി സര്‍ക്കാര്‍ 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ തീരുമാനം മറച്ചുവച്ചാണ് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മലയോരമേഖലയിലെ ജനങ്ങള്‍ക്കുണ്ടായ ആശങ്കകളില്‍ ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് കര്‍ഷകരുടെ ചോദ്യം. നിമസഭയില്‍ പ്രത്യേക ബില്‍ പാസാക്കി മാത്രമേ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കഴിയൂ.

പരിസ്ഥിതിലോല മേഖല ഉത്തരവില്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന്റേയും എംപവേര്‍ഡ് കമ്മിറ്റിയുടേയും ക്ലിയറന്‍സ് വാങ്ങി മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്ന സര്‍ക്കാര്‍ വാദത്തിനും മന്ത്രിസഭായോഗ തീരുമാനം തടസമാകും. സംസ്ഥാനത്ത് കഴിഞ്ഞ കാലങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ സുപ്രീംകോടതിയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയവുമെല്ലാം ഈ വിഷയത്തില്‍ ഇനി അന്തിമനിലപാട് എടുക്കൂ.

You might also like

-