കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി

പ്രാദേശികമായ പ്രതിഷേധം കണക്കിലെടുത്താണ് കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സീറ്റ് സിപിഎമ്മിന് നല്‍കുന്നത്

0

കുറ്റ്യാടി സീറ്റ് ജോസ് വിഭാഗം സിപിഎമ്മിന് കൈമാറി. പ്രാദേശികമായ പ്രതിഷേധം കണക്കിലെടുത്താണ് കേരളകോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സീറ്റ് സിപിഎമ്മിന് നല്‍കുന്നത്. കുറ്റ്യാടിയിലെ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, ടി പി ബിനീഷ് എന്നിവരെയാണ് കുറ്റ്യാടി സീറ്റിലേക്ക് സിപിഎം പരിഗണിക്കുന്നത്. ഇവരില്‍ ആര് വരും എന്നത് ഇന്നു വൈകുന്നേരത്തോടെ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.