പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദ്ദേശം. സംസ്ഥാനത്തു പലയിടങ്ങളിലും ഇത്തരം ജീവനക്കാരെ ഉപയോഗിച്ച് നാമമാത്ര സർവീസുകൾ ആരഭിച്ചിട്ടുണ്ട്

0

തിരുവനന്തപുരം | പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം. ഇന്ന് ഒരുവിഭാഗം ജീവനക്കാർ മാത്രമാണ് പണിമുടക്കുന്നോളും ഈ സാഹചര്യത്തിൽ സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താനാണ് നിർദ്ദേശം. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാരോട് സിഎം ഡി നിർദേശിച്ചു. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദ്ദേശം. സംസ്ഥാനത്തു പലയിടങ്ങളിലും ഇത്തരം ജീവനക്കാരെ ഉപയോഗിച്ച് നാമമാത്ര സർവീസുകൾ ആരഭിച്ചിട്ടുണ്ട്

പണിമുടക്കാത്ത ജീവനക്കാരക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി സർവ്വീസുകൽ നടത്താനാണ് തീരുമാനം . ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവ്വിസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വിസുകൾ എന്നിങ്ങനെ അയക്കുന്നതിനും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകൾ എന്നിവ നടത്തുകയും ചെയ്യും. അതേസമയം പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ചുള്ള സർവ്വീസ് സമരക്കാർ തടയാനുള്ള സ്‌ഥതയും തള്ളിക്കളയാനാകുന്നതല്ല

You might also like

-