ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ നരേന്ദ്ര മോദി

ചിത്രം നിരോധിക്കുന്നതിലൂടെ കോൺഗ്രസ് തീവ്രവാദത്തെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഭീകരതയ്‌ക്കെതിരെ ബിജെപി എന്നും കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, തീവ്രവാദത്തിനെതിരെ നടപടിയുണ്ടാകുമ്പോഴെല്ലാം കോൺഗ്രസിന് വേദന ഉണ്ടാകാറുണ്ട്.

0

ബെംഗളൂരു|ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമയാണ് . രാജ്യത്തിനെതിരായ ഗൂഢാലോചന ചിത്രം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രസ്താവന

ചിത്രം നിരോധിക്കുന്നതിലൂടെ കോൺഗ്രസ് തീവ്രവാദത്തെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഭീകരതയ്‌ക്കെതിരെ ബിജെപി എന്നും കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, തീവ്രവാദത്തിനെതിരെ നടപടിയുണ്ടാകുമ്പോഴെല്ലാം കോൺഗ്രസിന് വേദന ഉണ്ടാകാറുണ്ട്. തീവ്രവാദം മനുഷ്യവിരുദ്ധവും പ്രതിലോമപരവുമാണ്. എന്നാൽ സ്വന്തം വോട്ട് ബാങ്ക് രക്ഷിക്കാൻ കോൺഗ്രസ് തീവ്രവാദത്തിനു മുന്നിൽ മുട്ടുമടക്കിയെന്നും അവര്‍ക്ക് കർണാടകയെ സംരക്ഷിക്കാൻ കഴിയുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു.

അതേസമയം വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ദി കേരള സ്റ്റോറി കേരളത്തിൽ പ്രദർശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കൽപ്പിക സിനിമയല്ലെയെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. മുമ്പ് ഹിന്ദു സന്യാസിമാർക്കും ക്രിസ്ത്യൻ പുരോഹിതർക്കുമെതിരെ പരാമർശങ്ങളുള്ള സിനിമകൾ ഇറങ്ങിയിട്ടും ആശ്രമത്തിലും കോണ്‍വന്‍റിലും ആരെങ്കിലും പോകാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

You might also like

-