ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക

0

കൊച്ചി: ലോക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ. നാസിഹ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

ദ്വീപിലെ 80 % ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ഡൗൺ കൂടി വന്നതോടെ അമിനി ,കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുള്ളതായും ഹർജിയിൽ പറയുന്നു. സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.

ലക്ഷദ്വീപിൽ ഇതുവരെയും സർക്കാർ സഹായമെത്തിയില്ല. പഞ്ചായത്തുകൾ ഫണ്ടില്ലാത്തതിനാൽ നിസഹായവസ്ഥയിലാണ്. ലക്ഷദ്വീപിലെ പട്ടിണി പരിഹരിക്കാനായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്നാണവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത്, കലക്ടർക്ക് കത്ത് നൽകി. ഭക്ഷ്യക്കിറ്റുകളില്ലെങ്കില്‍ പഞ്ചായത്തിന് ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് കത്തില്‍ ആവശ്യപ്പെടുന്നു. രണ്ട് മാസത്തോള മായി പല ദ്വീപിലെ പല വീടുകളും പട്ടിണിയിലാണ്.

You might also like

-