മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

സംപ്രേക്ഷണം തടഞ്ഞ നടപടിക്കെതിരെ മീഡിയ വൺ മാനേജ്മെൻ്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹ‍ർജിയിൽ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എൻ.ന​ഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

0

കൊച്ചി | ​മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്രവാർത്തവിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം നടപ്പാക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സംപ്രേക്ഷണം തടഞ്ഞ നടപടിക്കെതിരെ മീഡിയ വൺ മാനേജ്മെൻ്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹ‍ർജിയിൽ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എൻ.ന​ഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹ‍ർജിയിൽ കേന്ദ്രസ‍ർക്കാരിൻ്റെ നിലപാടും കോടതി തേടി.

ചാനലിൻ്റെ സംപ്രേഷണം തടഞ്ഞത് ​ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹ‍ർജി വിശദമായ വാദം കേൾക്കുന്നതിനായി കോടതി മറ്റന്നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. നടപടിയുടെ വിശദാംശങ്ങൾ ചാനൽ അധികൃതർക്ക നല്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.

You might also like

-