വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി

വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു

0

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു.സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും കെ.ബാബുവുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍്റെ ഉത്തരവ്.

സര്‍ക്കാരിനേയും രവി പിള്ളയേയും സെക്ടറല്‍ മജിസ്ട്രേറ്റിനേയും കക്ഷി ചേര്‍ത്ത കോടതി എല്ലാവര്‍ക്കും നോട്ടീസ് അയച്ചു. പ്രോട്ടോകോള്‍ ലംഘനം നടന്നതായി കോടതി നിരീക്ഷിച്ചു. പന്ത്രണ്ടു പേര്‍ മാത്രം പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും നിരവധി പേര്‍ പങ്കെടുത്തെന്നും നടപ്പന്തല്‍ ഓഡിറ്റോറിയമാക്കിയെന്നും കോടതി പറഞ്ഞു.

എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ടെന്ന് ചുണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് ചോദിച്ചു. വിശ്വാസികളില്‍ ഭരണഘടനാ പദവി ഉള്ളവര്‍ എന്നോ കൂലി പണിക്കാര്‍ എന്നോ ഇല്ല. ബന്ധപ്പെട്ട സെക്ടറല്‍ മജിസ്ട്രേറ്റ് ആരാണെന്ന് ചോദിച്ച കോടതി ഉദ്യോഗസ്ഥന്‍്റെ പേരറിയാക്കാനും നിര്‍ദേശിച്ചു.

 

You might also like

-