ഇടുക്കി അണകെട്ട് തുറന്നു പെരിയാറിൽ നീരൊഴുക്ക് ശക്തമായി ജാഗ്രതപാലിക്കണമെന്നു ജില്ലാ ഭരണകൂടം

ഡാം തുറക്കുന്നതില്‍ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടമലയാറിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചു. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.

0

ചെറുതോണി|  ഇടുക്കി അണക്കെട്ട് തുറന്നു പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മധ്യഭാത്തുള്ള ഷട്ടറാണ് ആദ്യം തുറന്നത് ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയാണ് ജല തുറന്നുവിട്ടത് . സെക്കൻഡിൽ അൻപതിനായിരം ലിറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറം തള്ളുന്നത്.അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഡാം തുറക്കാന് തീരുമാനിച്ചത്.ഡാം തുറക്കുന്നതില്‍ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യം ഇല്ലായെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഡാം തുറക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടമലയാറിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചു. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.

3 Hourly Record of Reservoir Data.
07/08/2022 10:00 AM

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft

Water Level : 2384.22ft⬆️
Live Storage:1146.030MCM(78.52%)

Gross Inflow/3hr: 3.464MCM

Net Inflow/3hr: 1.988MCM

Spill /3hrs : Nil

PH Discharge/3hr: 1.4612MCM

Generation / 3hr : 2.179MU

Weather status: Moderate rain

Alert status : Red
Gate No. 3 opened @40cm at 10.00am

https://www.facebook.com/indiavision.medianews?__cft__[0]=AZXorCNx7QmOfHq2YwAefkfa0CGotlJ1BQxzUcHBa-468V0LHII5EQeC4J-JGdH3B4CZojMoM18fOpWxXDK_cbZnth6lgnqUDfuH-OZH6imaAT7jv7a3Ngw18vQz_MufvUKHiZyle-bYzOFQAZqeIVq2NErRgfvWhjOOR2TyvjNfzA&__tn__=-]C%2CP-R

ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എല്ലാവിധ സരക്ഷാ സംവിധാനങ്ങളും സര്‍ക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ജലം ഒഴുകി പോകുന്ന പാതകളിലെ തടസങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മറ്റേണ്ടവരെ ഇന്ന് തന്നെ നേരിട്ട് കണ്ടു നോട്ടീസ് കൊടുക്കാനും യോഗം നിര്‍ദ്ദേശിച്ചു. നിലവില്‍ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യമില്ല. മുന്‍ കരുതലെന്ന നിലയില്‍ 79 വീടുകളില്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്. ഇന്ന് അഞ്ചു മണി മുതല്‍ അനൗണ്‍സ്‌മെന്റ് നല്‍കി തുടങ്ങും. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി വാത്തിക്കുടി, എന്നീ 5 വില്ലേജുകളിലും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലൂടെയുമാണ് വെള്ളമൊഴുകുന്നത്.
പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടുത്തവും നിരോധിച്ചിരിക്കുന്നു. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസിന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് അധികമായി ജലം ഒഴുകി വിടുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചു. സ്പിൽവേയിലൂടെ വരുന്ന ജലത്തിൻ്റെ അളവ് കൂട്ടിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെക്കൻഡിൽ 2754 ഘനയടി വെള്ളമാവും ഈ രീതിയിൽ തുറന്നു വിടുക. നിലവിൽ പത്ത് ഷട്ടറുകൾ 30 സെമീ വീതം ഉയർത്തിയാണ് വെള്ളം ഒഴുക്കി കളയുന്നത്. അടുത്ത ഘട്ടത്തിൽ മൂന്ന് ഷട്ടറുകൾ കൂടി തുറക്കുകയും എല്ലാ ഷട്ടറുകളും 50 സെമീ വീതം ഉയർത്തുകയും ചെയ്യും.

You might also like

-