പ്രതിദിന കോവിഡ് പതിനായിരം കടന്നേക്കും ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കാൻ തീവ്വ്ര പരിപാടികളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ആകെയുള്ള 9774 ഐസിയു കിടക്കകളിൽ 609 കൊവിഡ് രോഗികള്‍ ഉണ്ട്. കൊവിഡ് ഇതര രോഗികള്‍ വേറെയും. 3748 വെൻറിലേറ്ററുകളിലായി 185 കൊവിഡ് രോഗികളുമുണ്ട്

0

തിരുവനന്തപുരം:കോവിഡ് രണ്ടാം വ്യാപനത്തിൽ പ്രതിദിന കോവിഡ് കണക്കുകൾ പതിനായിരം കടെന്നേക്കുമെന്ന ആശങ്ക നില നിൽക്കുകയാണ് രോഗവ്യാപനം തീവ്വ്രമാകുമ്പോൾ വ്യാപനം തീവ്രമാകുമ്പോൾ ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയുണ്ട് ആരോഗ്യവകുപ്പിന് .
സംസ്ഥാനത്ത് ആകെയുള്ള 9774 ഐസിയു കിടക്കകളിൽ 609 കൊവിഡ് രോഗികള്‍ ഉണ്ട്. കൊവിഡ് ഇതര രോഗികള്‍ വേറെയും. 3748 വെൻറിലേറ്ററുകളിലായി 185 കൊവിഡ് രോഗികളുമുണ്ട്. കൊവിഡ് രോഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി ഐസിയു വെൻറിലേറ്റര്‍ സംവിധാനം മാറ്റി വയ്ക്കാനുള്ള നീക്കത്തിലാണ് ആശുപത്രി അധികൃതര്‍.നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ആശങ്കയുള്ളത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 1,515 ഐസിയു കിടക്കകളില്‍ 111 എണ്ണത്തില്‍ കൊവിഡ് രോഗികളാണ്. 570 വെന്‍റിലേറ്ററില്‍ 31 എണ്ണത്തിലും കൊവിഡ് രോഗികളുണ്ട്.

തിരുവനന്തപുരത്ത് ആശങ്കയുയര്‍ത്തി മരണസഖ്യയും കൂടുകയാണ്. കൊവിഡ് ബാധ തുടങ്ങിയ ശേഷം ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ 892പേരാണ് രോഗം ബാധിച്ച് മരിച്ചത്. പോസിറ്റീവായ ആയിരം രോഗികളില്‍ 8 പേര്‍ക്കാണ് മരണം സംഭവിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. വയോജനങ്ങളുടെ എണ്ണം കൂടിയതും മൃതദേഹങ്ങളിലെ കൊവിഡ് പരിശോധന കര്‍ശനമാക്കിയതുമാണ് നിരക്ക് ഉയരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.അതേസമയം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊതുപരിപാടികളിൽ, വിവാഹം, ഉത്സവങ്ങൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകൾക്ക് നിയന്ത്രണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലാ കടകളും രാത്രി ഒൻപത് മണിവരെയെ പ്രവർത്തിക്കാവു.കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

You might also like

-