മഴക്കെടുതി സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി, ഏറ്റുമാനൂരിൽ സൈനികൻ മുങ്ങി മരിച്ചു .കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു.

ജോണ സെബാസ്റ്റ്യനാണ് മരിച്ചത്. ഇതേടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 25 ആയി. ഇവിടെ നിരവധി വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.

0

തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ കനത്ത മഴയിൽ മരണം 23ആയി. കോട്ടയം ഇടുക്കി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹം കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. ഏറ്റുമാനൂരിൽ സൈനികൻ മുങ്ങി മരിച്ചു.ജോൺ സെബാസ്റ്റ്യനാണ്   മരിച്ചത്. ഇതേടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 25 ആയി. ഇവിടെ നിരവധി വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.

കൂട്ടിക്കലിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. കാണാതായ എല്ലാവരുടേയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മരിച്ച പത്ത് പേരുടേയും ഒഴുക്കിൽപ്പെട്ട് മരിച്ച രണ്ട് പേരുടേയും മൃതദേഹമാണ് കണ്ടെടുത്തത്. കാവാലി ഒട്ടലാങ്കൽ മാർട്ടിൻ, മക്കളായ സ്‌നേഹ, സാന്ദ്ര, പ്ലാപ്പള്ളിയിൽ മുണ്ടകശേരി റോഷ്‌നി, സരസമ്മ മോഹനൻ, സോണിയ, മകൻ അലൻ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒഴുക്കിൽപെട്ടാണ് ഓലിക്കൽ ഷാലറ്റ്, കുവപ്പള്ളിയിൽ രാജമ്മ എന്നിവർ മരിച്ചത്. മാർട്ടിന്റെ ഭാര്യ, അമ്മ, മകൾ എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.കോഴിക്കോട് വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍ 35 പേർ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കോട്ടയത്ത് 13 പേരും (ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

അതിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവർക്ക് ചികിത്സാ സഹായവും ലഭ്യമാക്കും. അടിയന്തിരമായ നാശനഷ്ടം കണക്കാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് മന്ത്രി സഭ പരിഗണിക്കുമെന്നും ശിവൻ കുട്ടി വ്യക്തമാക്കി.
മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. 6 മാസവും 8 വയസും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്ന കുട്ടികളാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. മതിലിടിഞ്ഞ് വീടിന് മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്. ഇവരുടെ രക്ഷിതാക്കള്‍ പരിക്കഇവരുടെ രക്ഷിതാക്കള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. ഇവര്‍ കുടുംബസമേതം പൊന്മുടിയില്‍ വന്നതായിരുന്നു. എന്നാല്‍ പൊന്മുടി അടച്ചതിനാല്‍ കല്ലാറിനടുത്ത് കുളിക്കാന്‍ ഇറങ്ങവേ അപകടത്തില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ചെറുകിട ഡാമുകൾ തുറന്നുവിടും ,ഡാമുകളിൽ റെഡ് അലേർട്ട്

കെഎസ്ഇബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ടുള്ളത്. ജലസേചന വകുപ്പിന്റെ പീച്ചി, ചുള്ളിയാർ ഡാമുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്

1 Hourly Record of Reservoir Data.
17/10/2021 7.00 PM

IDUKKI RESERVOIR FRL: 2403.00ft
MWL : 2408.50ft

Water Level : 2396.20ft⬆️

Live Storage:1344.338 MCM(92.11%)

Inflow /1 hrs : 1.324MCM

Spill / 1 hrs : Nil

PH Discharge/ 1hrs :0.410MCM
Generation / 1 hrs : 0.612MU
Rainfall : 1.8mm
Alert status : Blue

You might also like

-