റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ പോക്‌സോ കേസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി.

റോയ് വയലാറ്റ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നത് കണ്ടെന്നും തനിക്ക് മയക്കുമരുന്ന് നല്‍കാന്‍ ശ്രമിച്ചത് അഞ്ജലിയാണെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ഔഡി കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ചത് ഇല്ലാത്ത മീറ്റിന്റെ പേരിലാണ്. പാര്‍ട്ടി ഹാളില്‍ സീരിയല്‍ താരങ്ങളെയും കണ്ടു. അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജുവും കോള കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി മൊഴിനല്കിയിട്ടുണ്ട്

0

കൊച്ചി | കോഴിക്കോട് സ്വദേശി അമ്മയുടെ മകളുടെയും പരാതിയിൽ
ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ പോക്‌സോ കേസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി. കേസില്‍ അഞ്ജലിക്കും റോയി വയലാറ്റിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത് .അതേസമയം കേസില്‍ കൂടുതല്‍ തെളിവ് ലഭിച്ചെങ്കിലും മറ്റാരും പരാതി തന്നിട്ടില്ലെന്നും കൊച്ചി ഡി സി പി വി യു കുരുവിള വ്യക്തമാക്കി.

മോഡലുകളുടെ കൊല്ലപ്പെട്ട കേസില്‍ റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കും. കോവിഡാണെന്ന റോയിയുടെ വാദം പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി.കൊച്ചിയിൽ മോഡലുകളുടെ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് എതിര്‍പ്പില്ലെന്നും ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്നും ഡിസിപി വ്യക്തമാക്കി.കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ച് അഞ്ജലി രംഗത്തെത്തിയിരുന്നു. പരാതിക്കാരിയെ സംബന്ധിയ്ച്ച വിവരങ്ങളും സമുഖ്യമാധ്യമങ്ങൾ വഴി പങ്കുവക്കുകയുണ്ടായി .സ്വന്തം മകളെ വച്ച് ആ സ്ത്രീ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് അഞ്ജലി പറഞ്ഞു.

റോയ് ജെ. വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ റോയി പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. പീഡനവിവരം പൊലീസിനെ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഫാഷന്‍ രംഗത്ത് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ അഞ്ജലി കോഴിക്കോട് നിന്ന് റോയിയുടെ ഹോട്ടലിലെത്തിച്ച് പീഡനത്തിന് കൂട്ടുനിന്നതെന്ന് പരാതിയില്‍ പറയുന്നു.മയക്കു മറയുന്നു നൽകി പെൺകുട്ടികളെ പലർക്കും കാഴ്ചവക്കുന്നതായും പരാതിയുണ്ട് .റോയ് വയലാറ്റ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നത് കണ്ടെന്നും തനിക്ക് മയക്കുമരുന്ന് നല്‍കാന്‍ ശ്രമിച്ചത് അഞ്ജലിയാണെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ഔഡി കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ചത് ഇല്ലാത്ത മീറ്റിന്റെ പേരിലാണ്. പാര്‍ട്ടി ഹാളില്‍ സീരിയല്‍ താരങ്ങളെയും കണ്ടു. അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജുവും കോള കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി
മൊഴിനല്കിയിട്ടുണ്ട് .

-

You might also like

-