ഉദ്യോഗാർത്ഥികളുടെ സമരം ഒത്തുതീർപ്പ് ആയേക്കും ഉദ്യോസ്ഥതല ചർച്ച വീണ്ടും

ഹയർ സെക്കൻഡറി ഒഎ, നൈറ്റ് വാച് മാൻ എന്നീ പദവികളുടെ നിയമനത്തിൻ്റെ കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്

0

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ഇന്നും തുടരും. ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമും ഉദ്യോഗാർത്ഥികളെ അറിയിച്ചത്.ആവശ്യങ്ങൾ ന്യായം ആണെന്നും വേണ്ട നടപടി ക്രമങ്ങൾ പരിശോധിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി ഒഎ, നൈറ്റ് വാച് മാൻ എന്നീ പദവികളുടെ നിയമനത്തിൻ്റെ കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതു വരെ നടന്നതിൽ ഏറെ സന്തോഷം നൽകിയ ചർച്ചയാണിത് ഉദ്യോഗാർത്ഥികൾ പറഞ്ഞു

ചര്‍ച്ചകളിൽ സന്തോഷമുണ്ടെങ്കിലും സമരം തുടരും. കൃത്യമായി ഉത്തരം കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനം. സർക്കാരിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എങ്കിലും തങ്ങളുടെ ആവശ്യങ്ങളിൽ സര്‍ക്കാര്‍ ഉത്തരവായി കിട്ടുന്ന വരെ സമരം തുടരേണ്ടതായിട്ടുണ്ട്. എന്തായാലും ശുഭ പ്രതീക്ഷ നൽകിയ ചർച്ചയാണിത്.

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ളവരോടൊപ്പം സിപിഒ റാങ്ക് പട്ടികയിലുള്ളവരുമായും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങൾ ചര്‍ച്ചയിൽ വിശദീകരിച്ചെന്നും കാര്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞായും സിപിഒ റാങ്ക് ഹോൾഡര്‍മാര്‍ അറിയിച്ചു. അതുവരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.സമരം തുടരുന്ന ഉദ്യോഗാർത്ഥികളെ ഇന്ന് വീണ്ടും ഉദ്യോഗസ്ഥർ കണ്ടേക്കും. സമരം സമാധാനപരമാകണമെന്ന നിർദ്ദേശം ഉദ്യോഗാർത്ഥികൾ അംഗീകരിച്ചിട്ടുണ്ട്.

You might also like

-