ബഫർ സോൺ പ്രസിദ്ധീകരിച്ച ഭൂപടം പിന്‍വലിക്കില്ല

സുപ്രീംകോടതിയില്‍ വിവരങ്ങള്‍ കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാന്‍ അപേക്ഷയും നല്‍കും.നേരിട്ടുള്ള പരിശോധനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണം, റവന്യൂ, വനംമന്ത്രിമാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്നവരുടെ യോഗം ബുധനാഴ്ച രാവിലെ പത്തിന് ഓണ്‍ലൈനായി ചേരും.

0

തിരുവനന്തപുരം | വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള കരുതല്‍മേഖലയുടെ ഭൂപടവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ അവ നേരിട്ടു പരിശോധിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം.കരുതല്‍മേഖല സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപടം തെറ്റിദ്ധാരണ പരത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഭൂപടം തയ്യാറാക്കിയത്.

കരുതല്‍മേഖലാ നിയന്ത്രണങ്ങളില്‍നിന്ന് ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ ഭൂപടം പ്രസിദ്ധപ്പെടുത്തും. സുപ്രീംകോടതിയില്‍ വിവരങ്ങള്‍ കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാന്‍ അപേക്ഷയും നല്‍കും.നേരിട്ടുള്ള പരിശോധനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണം, റവന്യൂ, വനംമന്ത്രിമാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്നവരുടെ യോഗം ബുധനാഴ്ച രാവിലെ പത്തിന് ഓണ്‍ലൈനായി ചേരും.

ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ യോഗത്തിനുശേഷം റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകയോഗവും ചേര്‍ന്നിരുന്നു. മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാമുരളീധരന്‍, ബിശ്വനാഥ് സിന്‍ഹ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.ഏതെങ്കിലും ഘട്ടത്തില്‍ ഉപഗ്രഹചിത്രം കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കേണ്ടിവരും. അതിനാല്‍ സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ (കെസ്രക്) തയ്യാറാക്കി പ്രസിദ്ധീകരിച്ച ഭൂപടം പിന്‍വലിക്കില്ല. എന്നാല്‍, ഇതല്ല സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതെന്നും കേവലം സ്ഥല സൂചിക മാത്രമാണതെന്നും മുഖ്യമന്ത്രിയും വനംമന്ത്രിയും വിശദീകരിച്ചു. നേരിട്ട് നടത്തുന്ന സ്ഥല പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടാണ് സുപ്രീംകോടതിയില്‍ നല്‍കുക. ഇതില്‍ അതത് പ്രദേശത്തെ ജനസാന്ദ്രത പരമാവധി ചൂണ്ടിക്കാട്ടുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

പരാതിലഭിക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടുള്ള പരിശോധനയ്ക്കായി പഞ്ചായത്തുതലത്തില്‍ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും.ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗവുമുള്ള സമിതിയുണ്ടാക്കി ജനങ്ങളില്‍നിന്ന് വിവരശേഖരണം നടത്തും
പരാതികള്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ വനം വകുപ്പിന് നേരിട്ടോ നല്‍കാം
പരാതിലഭിക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടുള്ള പരിശോധനയ്ക്കായി പഞ്ചായത്തുതലത്തില്‍ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും.ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗവുമുള്ള സമിതിയുണ്ടാക്കി ജനങ്ങളില്‍നിന്ന് വിവരശേഖരണം നടത്തുംപരാതികള്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ വനം വകുപ്പിന് നേരിട്ടോ നല്‍കാം.കരുതല്‍മേഖല സംബന്ധിച്ച് അധികവിവരം നല്‍കാനുള്ള സമയം ജനുവരി ഏഴുവരെ നീട്ടും. ഈമാസം 23 വരെയായിരുന്നു നേരത്തേ സമയം അനുവദിച്ചിരുന്നത്.

You might also like

-