സ്വാശ്രയ കോളേജുകളുടെ ഫീസും പ്രവേശനവും നിയന്ത്രിക്കാനുള്ള കമ്മിറ്റി പുന:സംഘടിപ്പിക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.

ഫീസ് നിർണ്ണയത്തിന് ഒരു കമ്മിറ്റിയും പ്രവേശന മേൽനോട്ടത്തിന് മറ്റൊരു കമ്മിറ്റിയും എന്ന നിലയിലാണ് പുന:സംഘടനം.

0

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളുടെ ഫീസും പ്രവേശനവും നിയന്ത്രിക്കാനുള്ള കമ്മിറ്റി പുന:സംഘടിപ്പിക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഫീസ് നിർണ്ണയത്തിന് ഒരു കമ്മിറ്റിയും പ്രവേശന മേൽനോട്ടത്തിന് മറ്റൊരു കമ്മിറ്റിയും എന്ന നിലയിലാണ് പുന:സംഘടനം. നിലവിലെ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു തന്നെയായിരിക്കും രണ്ട് കമ്മിറ്റികളുടേയും അധ്യക്ഷനാവുക.

ഫീസ് നിർണയ സമിതിയിൽ ചെയർമാൻ അടക്കം അഞ്ച് പേരും മേൽനോട്ട കമ്മിറ്റിയിൽ ആറു പേരുമാണുണ്ടാകുക. നിലവിൽ പത്ത് അംഗങ്ങളുള്ള ജംബോ കമ്മിറ്റിയാണുള്ളത്. ഇതിനെതിരെ ഹൈക്കോടതി വിമർശനം വന്ന സാഹചര്യത്തിലാണ് ഇവ രണ്ടാക്കുന്നത്. പുന:സംഘടന സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാനായിരുന്നു സർക്കാർ ശ്രമമെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം തീരുമാനം മാറ്റുകയായിരുന്നു.

You might also like

-