നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി

പ്രായപൂർത്തിയായ ഒരാൾക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ട് എന്ന് കോടതി പറഞ്ഞു,

0

ഡൽഹി :നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പ്രായപൂർത്തിയായ ഒരാൾക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ട് എന്ന് കോടതി പറഞ്ഞു, ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട് എന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ ഹര്‍ജി തള്ളി പ്രസ്താവിച്ചു. ഇത്തരം ഹർജികൾ പബ്ളിസിറ്റിക് വേണ്ടി മാത്രമെന്നും കോടതി പറഞ്ഞു.

നിർബന്ധിത മതം മാറ്റവും, ദുർമന്ത്രവാദവും തടയണമെന്ന ആവശ്യം വിമർശനത്തോടെ തള്ളിക്കൊണ്ടാണ് നിരീക്ഷണം.പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തു കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ പറഞ്ഞു. ജനശ്രദ്ധ നേടാനുള്ള ഹർജിയെന്ന് വിമർശിച്ച കോടതി, ഹർജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. കോടതി നിലപാട് കടുപ്പിച്ചതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഹർജി പിൻവലിച്ചു.

You might also like

-