ന്യൂന പക്ഷങ്ങൾക്കിടയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം ചെറുക്കും താഴത്തങ്ങാടി ഇമാമും,ബിഷപ്പ് മലയിൽ കോശി ചെറിയാനും

കോട്ടയം താഴത്തങ്ങാടി ഇമാമുമം സിഎസ്ഐ ബിഷപ്പ് മലയിൽ കോശി ചെറിയാനും സംയുകതമായാണ് വാർത്താസമ്മേളനം വിളിച്ചത് . മതേതരത്വം ഉയർത്തിപ്പിടിക്കാൻ ആണ് സംയുക്ത വാർത്താസമ്മേളനം എന്നാണ് സഭയുടെ നിലപാട്.

0

കോട്ടയം : പാലാ ബിഷപ്പിന്റെ പ്രസ്താവന മുതലെടുക്കാനുള്ള ബി ജെ പി സംഘപരിവാർ നീക്കത്തിന് തടയിട്ടു സി എസ് ഐ സഭയും താഴത്തങ്ങാടി ഇമാമും എന്ത് വിവാദത്തെ ഉണ്ടായാലും മത സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്നു ഇരുവരും സംയുകത വാർത്ത സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. കോട്ടയം താഴത്തങ്ങാടി ഇമാമുമം സിഎസ്ഐ ബിഷപ്പ് മലയിൽ കോശി ചെറിയാനും സംയുകതമായാണ് വാർത്താസമ്മേളനം വിളിച്ചത് . മതേതരത്വം ഉയർത്തിപ്പിടിക്കാൻ ആണ് സംയുക്ത വാർത്താസമ്മേളനം എന്നാണ് സഭയുടെ നിലപാട്.വ്യക്തികൾ ചെയ്യുന്ന തെറ്റിന് അവർ ഉൾപ്പെട്ടിരിക്കുന്ന മതത്തെ പഴിക്കരുത്. ഇത്തരം പ്രചാരണങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. എല്ലാ തെറ്റായ പ്രവണതകളെയും മതം നോക്കാതെയാണ് എതിർക്കേണ്ടതെന്നും സി.എസ്.ഐ ബിഷപ്പ് വ്യക്തമാക്കി

സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകുമെന്നും സംയുക്തവാർത്താസമ്മേളനത്തിൽ മതനേതാക്കൾ മുന്നറിയിപ്പ് നൽകി. മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം. ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. സിഎസ്ഐ സഭയുടെ നിലപാട് സമാധാനം ആണെന്നും ബിഷപ്പ് മലയിൽ കോശി ചെറിയാൻ വ്യക്തമാക്കി. തന്റെ സഭയിലെ എ വിശ്വസികളോട് സംസാരിക്കാൻ ബിഷപ്പിന് അവകാശമുണ്ട് അത് വിവാദമുണടാകേണട കാര്യമില്ല അഭിപ്രായ പ്രകടനത്തിന് ബിഷപ്പിന് സ്വാതന്ത്ര്യമുണ്ടെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.പാലാ ബിഷപ്പിന്റെ പ്രശ്നഗത്തിന്റെ പേരിൽ ആരും സംഘര്ഷമുണ്ടാക്കരുത് .പ്രദേശത്തിന്റെ സമാധാനം നിലനിര്‍ത്തണം, പ്രസ്താവനയുടെ പേരിൽ റാലിയും ജാഥയും നടത്തരുതെന്ന് ഇരു മത നേതാക്കളും ആവശ്യപ്പെട്ടു.എല്ലാ തെറ്റായ പ്രവണതകളേയും എതിർക്കപ്പെടണമെന്ന് പറയുമ്പോഴും പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നാണ് ഇരുവരും പറഞ്ഞു എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു

You might also like

-