ടാറ്റ മോട്ടോഴ്‍സിന്റെ പുതിയ പ്രീമിയം ഹാച്ച്‌ബാക്കായ അള്‍ട്രോസിനെ വിപണിയില്‍ അവതരിപ്പിച്ചു

മോഹവിലയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ അഞ്ച് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്

0

ടാറ്റ മോട്ടോഴ്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ പുതിയ പ്രീമിയം ഹാച്ച്‌ബാക്കായ അള്‍ട്രോസിനെ വിപണിയില്‍ അവതരിപ്പിച്ചു. മോഹവിലയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ അഞ്ച് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് 5.29 ലക്ഷം മുതല്‍ 7.69 ലക്ഷം വരെയും ഡീസല്‍ മോഡലുകള്‍ക്ക് 6.99 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.ഇംപാക്റ്റ് ഡിസൈന്‍ 2.0 ഭാഷയില്‍ രൂപകല്‍പ്പന ചെയ്ത രണ്ടാമത്തെ വാഹനമായ ആല്‍‌ട്രോസ്, പുതിയ ആല്‍‌ഫ ആര്‍ക്കിടെക്ച്ചറില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്. XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും.

You might also like

-