മരംമുറി വിവാദം തമിഴ്‍നാട് കേരളത്തെ അതൃപ്തി അറിയിച്ചു “ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ല ” തമിഴ്നാട് മന്ത്രി എസ്.ദുരൈമുരുകന്‍.

നീക്കംചെയ്യേണ്ട മരങ്ങള്‍ പ്രത്യേകമായി നമ്പറിട്ട, വിശദമായ ഉത്തരവാണ് ലഭിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കില്‍, എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും വിമര്‍ശനം

0

ചെന്നൈ | മുല്ലപ്പെരിയാറിലെ ബേബി ഡാം നിർമ്മാണവുമായിമായി ബന്ധപ്പെട്ട മരംമുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചതിനെ വിമര്‍ശിച്ച് തമിഴ്നാട്. ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ലെന്ന് തമിഴ്നാട് മന്ത്രി എസ്.ദുരൈമുരുകന്‍. ഇത്തരത്തില്‍ സുപ്രധാനമായ തീരുമാനം ഒരു ഉദ്യോഗസ്ഥന്‍ മാത്രം എടുക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. നീക്കംചെയ്യേണ്ട മരങ്ങള്‍ പ്രത്യേകമായി നമ്പറിട്ട, വിശദമായ ഉത്തരവാണ് ലഭിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കില്‍, എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും വിമര്‍ശനം. ഉത്തരവു മരവിപ്പിച്ചതിന്റെ പേരിൽ കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും തമിഴ്നാട് ജലവിഭവ മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവ് തൽക്കാലം നടപ്പാക്കേണ്ട എന്ന് സർക്കാർ തീരുമാനം. വിവാദ ഉത്തരവ് തുടർ നടപടികൾ സ്വീകരിക്കാതെ മാറ്റി വെക്കുമെന്ന് വനം സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു. അതേസമയം വിവാദ ഉത്തരവിറക്കിയ സാഹചര്യം വ്യക്തമാക്കാൻ ജലവിഭവ ,വനം വകുപ്പ് സെക്രട്ടറിമാരോട് സർക്കാർ നിർദേശിച്ചു.

You might also like

-