സ്വപ്ന പറയുന്നത് കള്ളം ,സ്വർണ്ണക്കടത്തുകാര്യം സംസാരിച്ചെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടണം യുസഫലിയുമായോ രാഷ്ട്രീയ പാർട്ടികളുമായോ ബന്ധമില്ല വിജേഷ് പിള്ള

സ്വർണ്ണക്കടത്തുകാര്യം സംസാരിച്ചെങ്കിൽ ദൃശ്യങ്ങൾ പുറത്തു വിടാൻ വെല്ലുവിളിക്കുന്നതായും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞതായും വിജേഷ് പറഞ്ഞു.സി.പി.എമ്മിനോടോ എം.വി.ഗോവിന്ദനോടോ യൂസഫലിയോടൊ ബന്ധമില്ല.ഇവരെ അറിയില്ല. രാഷ്ടീയ പാർട്ടികളോട് ഒരു ബന്ധവുമില്ല. സ്വപ്ന എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. ഇടനിലക്കാരനെന്ന പേരിൽ ഷാജ് കിരണിന്റെ പേര് സ്വപ്ന പറഞ്ഞതറിയില്ല. ഏതന്വേഷണവുമായി സഹകരിക്കും. സ്വപ്നയുടെ തുടർ നടപടികൾ വീക്ഷിച്ച ശേഷം കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് വിജേഷ് പിള്ള വ്യക്തമാക്കി

0

കൊച്ചി| സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിജേഷ് പിള്ള. സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നതായി വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു . സംസാരിച്ചത് സ്വർണ്ണക്കടത്ത് വിഷയമല്ലെന്നും സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ എത്തിയതെന്നും സ്വപ്ന പറയുന്നത് കള്ളമാണെന്നും വിജേഷ് പിള്ള പറഞ്ഞു.

ഒ.ടി.ടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് പോയതെന്ന് വിജേഷ് വ്യക്തമാക്കി. സ്വർണ്ണക്കടത്തുകാര്യം സംസാരിച്ചെങ്കിൽ ദൃശ്യങ്ങൾ പുറത്തു വിടാൻ വെല്ലുവിളിക്കുന്നതായും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞതായും വിജേഷ് പറഞ്ഞു.30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30% ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. സ്വപ്‌നാ സുരേഷ് ആരോപിച്ചത് പോലെ എം വി ഗോവിന്ദനെ നേരിട്ട് പരിചയമില്ലെന്നും അദ്ദേഹം തൻറെ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പറഞ്ഞിരുന്നുവെന്നും വിജേഷ് പിള്ള വ്യക്തമാക്കി. സി.പി.എമ്മിനോടോ എം.വി.ഗോവിന്ദനോടോ യൂസഫലിയോടൊ ബന്ധമില്ല.ഇവരെ അറിയില്ല. രാഷ്ടീയ പാർട്ടികളോട് ഒരു ബന്ധവുമില്ല. സ്വപ്ന എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. ഇടനിലക്കാരനെന്ന പേരിൽ ഷാജ് കിരണിന്റെ പേര് സ്വപ്ന പറഞ്ഞതറിയില്ല.സത്യത്തിന്റെ കണികപോലും ആരോപണങ്ങളിലില്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ബെംഗളൂരുവിലെ ഹോട്ടലിൽ സ്വപ്നയുടെ മക്കളുടെയും സുഹൃത്തിന്റെയും സാന്നിധ്യത്തിലാണ് വെബ്സീരീസിന്റെ കാര്യം സംസാരിച്ചു കാര്യം സംസാരിച്ചു ഭക്ഷണം കഴിച്ചുപിരിഞ്ഞത്. ഇഡി തനിക്കെതിരെ അന്വേഷണം നടത്തുന്നതായി അറിയില്ലെന്നും ഏതന്വേഷണവുമായി സഹകരിക്കും. സ്വപ്നയുടെ തുടർ നടപടികൾ വീക്ഷിച്ച ശേഷം കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് വിജേഷ് പിള്ള വ്യക്തമാക്കി.റ്റാരുടെയും പേരുകൾ സംസാരത്തിനിടെ പരാമർശിച്ചിട്ടില്ലെന്നും എന്തിനാണ് തൻറെ പേര് വലിച്ചിഴയ്ക്കുന്നത് എന്നറിയില്ലെന്നും വിജേഷ് പിള്ള കൂട്ടിച്ചേർത്തു. തന്നെ ഇ ഡി നോട്ടിസ് നൽകി വിളിപ്പിച്ചിരുന്നുവെന്നും ഇ ഡി ഓഫീസിൽ നേരിട്ട് ഹാജരായെന്നും വിജേഷ് പിള്ള പറഞ്ഞു സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി വിജേഷ് പിള്ള എന്നൊരാൾ സമീപിച്ചുവെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാറ്റ് വിവരങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു

അതേസമയം വിജേഷിന് ബിസിനസ് എന്നേ അറിയൂ. വിജേഷിന് സിപിഎമ്മുമായും എം വി ഗോവിന്ദനുമായും ബന്ധമില്ലെന്നും പിതാവ് മാധ്യമങ്ങളെ അറിയിച്ചു . ഒരുമാസം മുമ്പ് കണ്ണൂരിലെ വീട്ടിൽ വന്നിരുന്നു. നാടുവിട്ട് പോയിട്ട് കാലം കുറെയായി. മൂന്നു ദിവസം വിളിച്ചിരുന്നു. അപ്പോൾ ബംഗളുരുവിലാണ് എന്നാണ് പറഞ്ഞത്. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും പിതാവ് ഗോവിന്ദൻ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പൊലീസ് വീട്ടിൽ എത്തി വിജേഷിനെപ്പറ്റി അന്വേഷിച്ചിരുന്നു. ഓട്ടോ ഓടിച്ചാണ് താൻ ജീവിക്കുന്നത്. വിജേഷിന്റെ സാമ്പത്തിക ഇടപാടികളെപ്പറ്റി അറിയില്ല. വിജേഷിപ്പോൾ എറണാകുളത്താണെന്നും വിജേഷിന്റെ പിതാവ് ഗോവിന്ദൻ വ്യക്തമാക്കി.

You might also like

-