സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ. എം. ശാന്തന അന്തരിച്ചു. 62 വയസായിരുന്നു

കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചിരുന്നു

0

ഡൽഹി :സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ. എം. ശാന്തന ഗൗഡർ അന്തരിച്ചു. 62 വയസായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു മരണം.

കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചിരുന്നു. 2016 ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു മോഹൻ. എം. ശാന്തന ഗൗഡർ. കർണാടക ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17 നാണ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. സംസ്‌കാരം ഇന്ന് നടക്കും.

You might also like

-