ഉംപുണ്‍ ചുഴലിക്കാറ്റ് വീണ്ടും കരുത്താര്‍ജിക്കുന്നു.  നാളെ കരയിലെത്തും 

ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷാ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പതിനഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. ദുരന്ത നിവാരണ സേനയുടെ കീഴിലുള്ള 37 സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഒഡീഷയില്‍ 12 സംഘങ്ങളെയും, പശ്ചിമ ബംഗാളില്‍ 10 സംഘങ്ങളെയുമാണ് വിന്യസിപ്പിച്ചിട്ടുള്ളത്.

0

മുംബൈ: ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന ഉംപുണ്‍ ചുഴലിക്കാറ്റ് വീണ്ടും കരുത്താര്‍ജിക്കുന്നു. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. അതിതീവ്ര ചുഴലിക്കാറ്റായി ഉംപുണ്‍ നാളെ ഉച്ചയോടെ കരയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്ക് കിഴക്കന്‍ ദിശയിലാണ് കാറ്റിന്റെ സഞ്ചാരപഥം. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡീഷാ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റ് വീശുകയാണ്.

Super Cyclonic storm AMPHAN at 2330 hrs IST of 18th May near latitude 14.9°N and longitude 86.5°E over Westcentral Bay of Bengal about 600 km nearly south of Paradip (Odisha), 750 km south-southwest of Digha (West Bengal): India Meteorological Department

Image

Image

Image

ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷാ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പതിനഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. ദുരന്ത നിവാരണ സേനയുടെ കീഴിലുള്ള 37 സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഒഡീഷയില്‍ 12 സംഘങ്ങളെയും, പശ്ചിമ ബംഗാളില്‍ 10 സംഘങ്ങളെയുമാണ് വിന്യസിപ്പിച്ചിട്ടുള്ളത്.

അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കു കൂട്ടപ്പെടുന്ന ജഗത്‌സിംഗ്പൂരില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. കടലോര മേഖലകളിലും നഗരങ്ങളിലെ ചേരിയിലും താമസിക്കുന്നവരെ നാളെയോടെ ഒഴിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

You might also like

-