ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപ്പോയെന്നു ക്രൈംബ്രാഞ്ച് സംഘത്തോടും സുന്ദരയുടെ മൊഴി.കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ .

ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ്‌ഐആറില്‍ ചേര്‍ക്കാനാണ് നീക്കം.

0

കാസർകോട് :ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പ്രതിയായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമുള്ള മൊഴി തന്നെയാണ് ക്രൈംബ്രാഞ്ച് സംഘത്തോടും സുന്ദര ആവർത്തിച്ചത്. ഷേണിയിലെ ബന്ധുവിന്‍റെ വീട്ടിൽവെച്ചാണ് അന്വേഷണ സംഘം സുന്ദരയുടെ മൊഴിയെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തൽ. ബദിയടുക്ക പൊലീസിന് നൽകിയ മൊഴി തന്നെയാണ് സുന്ദര ക്രൈം ബ്രാഞ്ച് സംഘത്തോടും ആവർത്തിച്ചത്

ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നും സുന്ദര മൊഴി നൽകി. സുനിൽ നായക്ക്, സുരേഷ് നായക്ക്, അശോക്ക് ഷെട്ടി, എന്നിവർ പണം നൽകാനെത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്നതായും സുന്ദരയുടെ മൊഴിയില്‍ പറയുന്നു. ഇവരെ കൂടി പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. മഞ്ചേശ്വരത്തെ നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് വി.വി രമേശൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം.  കെ സുരേന്ദ്രനെതിരെ  മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേസില്‍ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നീക്കം. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ്‌ഐആറില്‍ ചേര്‍ക്കാനാണ് നീക്കം. ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കും.

You might also like

-