പസഫിക് സമുദ്രത്തില്‍ ശക്തമായ ഭൂചലനം സുനാമി മുന്നറിയിപ്പ്

ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ മരണമോ സംഭവിച്ചിട്ടില്ല. ന്യൂസിലാന്‍ഡിന് പുറമെ ഫിജി, വാനുവാട്ടു എന്നിവിടങ്ങളിലും മറ്റു പസഫിക് ദ്വീപുകളിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

0
#BREAKING New Zealand authorities tell northern coast residents to move away from waterfront areas due to expected ocean surges after 7.7-magnitude quake

Image

പസഫിക് സമുദ്രത്തില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള ഏതാനും ദ്വീപ് രാഷ്ട്രങ്ങളില്‍ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ പസഫിക്കിൽ രേഖപ്പെടുത്തിയത്.ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ മരണമോ സംഭവിച്ചിട്ടില്ല. ന്യൂസിലാന്‍ഡിന് പുറമെ ഫിജി, വാനുവാട്ടു എന്നിവിടങ്ങളിലും മറ്റു പസഫിക് ദ്വീപുകളിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

#BREAKING Tsunami confirmed after 7.7-magnitude quake in South Pacific: Australian agency
Image

പ്രാദേശിക സമയം വ്യാഴാഴ്ച അര്‍ദ്ധരാത്രി(ഇന്ത്യന്‍ സമയം ബുധന്‍)ന്യൂകാലിഡോണിയയിലെ വാവോയ്ക്ക് കിഴക്ക് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സുനാമി തരംഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആസ്ട്രേലിയ, കുക്ക് ഐലൻഡ്സ്, അമേരിക്കൻ സമോവ തുടങ്ങിയ രാജ്യങ്ങളിൽ ചെറിയ തിരമാലകൾക്കും സാധ്യതയുണ്ട്.

You might also like

-