സംസ്ഥാനത്ത് ഇന്ന് ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം

അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ദഓണിന് സമാനമായ കര്‍ശന നിയന്ത്രണം കോവിഡ് അതിവ്യാപനം തടയുമുണത്തിന്റെ ഭാഗമായാണ് . ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ടിപിആറിന് പിന്നാലെകൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

<ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ,
പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം

< ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകളും സര്‍വ്വീസ് നടത്തും. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല,
പാര്‍സല്‍ വാങ്ങണമെന്നാണ് നിര്‍ദേശം.

<അടിയന്തര സാഹചര്യത്തില്‍ മാത്രമേ വര്‍ക് ഷോപ്പുകള്‍ തുറക്കാവൂ. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല .

<കള്ള് ഷാപ്പുകള്‍ തുറക്കുമെങ്കിലും ബെവ്‌കോ ഔട്ട്ലെറ്റുകളും ബാറുകള്‍ പ്രവര്‍ത്തിക്കില്ല.

 

അവശ്യസർവ്വീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. അല്ലാത്ത യാത്രകൾക്ക് കാരണം ബോധിപ്പിക്കണം. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കാനാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഇന്ന് തുറക്കാം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പാഴ്‌സൽ മാത്രമാകും അനുവദിക്കുക. ഹോട്ടലുകൾക്കും റസ്‌റ്റോറന്റുകൾക്കും രാവിലെ 7 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനാനുമതിയുള്ളത്.

പരീക്ഷയ്‌ക്കും മറ്റും പോകുന്നവർ ഹാൾടിക്കറ്റോ ബന്ധപ്പെട്ട രേഖകളോ കയ്യിൽ കരുതണം. ജോലിയ്‌ക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം. ബെവ്‌കോയും, മദ്യവിൽപ്പനശാലകളും ഇന്ന് കുറക്കില്ല. കള്ളുഷാപ്പുകൾ തുറക്കാം. ട്രെയിനുകളും ദീർഘദൂര ബസുകളും ഇന്ന് സർവ്വീസ് നടത്തും. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ അനുവദിക്കും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്.

You might also like

-