തൂത്തുക്കുടിയിലെ സ്റ്റെറിലൈറ്റ് പ്ലാന്റില്‍ വാൻ ആസിഡ് ചോര്‍ച്ച; 1,300 ടണ്‍ സള്‍ഫ്യൂരിക് ആസിഡ് ജനവാസ കേന്ദ്രത്തിലേക്ക് ചോർന്നു

തൂത്തുക്കുടിയിലെ സ്റ്റെറിലൈറ്റ് പ്ലാന്റില്‍ ആസിഡ് ചോര്‍ച്ച; 1,300 ടണ്‍ സള്‍ഫ്യൂരിക് ആസിഡ് നീക്കം ചെയ്തെന്ന് ജില്ലാ കലക്ടര്‍

0

ചെന്നൈ :പ്രദാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുണ്ടന്ന് ആക്ഷേപമുള്ള തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെറിലൈറ്റ് പ്ലാന്റില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് ചോര്‍ന്നു. പ്ലാന്റിന്റെ പരിസരങ്ങളില്‍ നിന്നും ഇതിനോടകം 1,300 ടണ്‍ സള്‍ഫ്യൂരിക് ആസിഡ് നീക്കം ചെയ്തതായി തൂത്തുക്കുടി കലക്ടര്‍ അറിയിച്ചു.

13 പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പ്പിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പൂട്ടാന്‍ ഉത്തരവിട്ട ഫാക്ടറിയില്‍ നിന്ന് 75 ടാങ്കറുകളിലായി 1,300 ടണ്‍ സള്‍ഫ്യൂരിക് ആസിഡാണ് നീക്കം ചെയ്തതെന്ന് ജില്ലാ കലക്ടര്‍ സന്ദീപ് നന്ദുരി മാധ്യമങ്ങളോടു പറഞ്ഞു. ജൂണ്‍ 17നാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് സ്റ്റെറിലൈറ്റിന്റെ ചെമ്പു ശുദ്ധീകരണശാലയില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് ചോരുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് ചോര്‍ച്ച തടയാന്‍ കമ്പനി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനുമുന്നില്‍ പരാതിയുമായി സമരസമിതി എത്തിയിരുന്നു. ചോര്‍ച്ച അടയ്ക്കാനും അപകടകരമായ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ അനുവദിക്കണമെന്നും ഇതിനായി വിദഗ്ദരെ പൊലീസ് സംരക്ഷണത്തോടെ തൂത്തുക്കുടിയിലെ ഫാക്ടറിയിലേക്ക് പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. ചോര്‍ച്ച ഉണ്ടായതിനു പിന്നില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ചായിരുന്നു അധികൃതര്‍ കോടതിയെ സമീപിച്ചത്.ആസിഡ് ചോർച്ചയുടെ പശ്ചാത്തലത്തിൽ വീണ്ടും സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ

You might also like

-