തൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരത “മോദിയും എടപാടിയും” വേദാന്തക്ക സ്വന്തം

0

മോഡി സര്‍ക്കാര്‍ എങ്ങനെയാണ് വേദാന്ത സ്‌റ്റെറിലൈറ്റ് കമ്പനിയെ സഹായിച്ചത്
പരിസ്ഥിനിയമങ്ങൾ മോദിസർക്കാർ അട്ടിമറിച്ചു

കൂട്ടക്കൊല ജാനകിയ പ്രക്ഷോപം അമർച്ചചെയ്യാൻ കമ്പനിക്ക് വേണ്ടി നടത്തിയ പോലിസ് കൊട്ടേഷൻ

ന്യൂഡല്‍ഹി: തമിഴ് നാട്ടില്‍ 13 പേരുടെ മരണത്തിൽ കലാശിച്ച വെടിവയ്പ്പിന്റെ കേന്ദ്രബിന്ദുവായ ചെമ്പ് നിര്‍മ്മാണശാലയ്ക്ക് അനധികൃത അനുമതി നല്‍കിയതിന് പിന്നിലും എന്‍ഡിഎ സര്‍ക്കാരെന്നതിന് തെളിവുകൾ പുറത്ത്. ചെമ്പ് നിര്‍മ്മാണശാലയില്‍ നിന്നു പുറപ്പെടുന്ന മാലിന്യങ്ങള്‍ പരിസരത്തെ ജലസ്രോതസ്സുകളെ മലിനമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് കമ്പനിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

പ്രതിഷേധക്കാര്‍ക്കിടയിലേയ്ക്ക് പൊലീസ് വെടിയുതിര്‍ത്തിനെത്തുടര്‍ന്ന് 13 പേര്‍ മരിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനുപിന്നിലും ചില വ്യക്തമായ ധാരണകളുണ്ടായിരുന്നുവെന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പരിസ്ഥിതി വ്യവസ്ഥകള്‍ ലംഘിച്ച് വേദാന്ത സ്‌റ്റെറിലൈറ്റ് കമ്പനി പ്രവർത്തിച്ചിരുന്നതിനും ഹരിത ട്രിബ്യൂണലിന്‍റെ നിയമങ്ങള്‍ക്കുമേല്‍ വെള്ളപൂശിയതിനും തെളിവുകളുണ്ട്.

12000 ടണ്‍ ചെമ്പ് (കോപ്പര്‍) പ്രതിദിന നിർമ്മാണം നടത്തുന്ന കമ്പനി, ചെമ്പ് നിര്‍മ്മാണം ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി നേടിയിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ 2010-ൽ പ്ലാന്റിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് 2016ല്‍ ഗ്രീൻ ട്രിബ്യൂണല്‍ നടത്തിയ അന്വേഷണത്തിൽ പ്ലാന്‍റിലൂടെ തള്ളപ്പെടുന്നത് മാരകവിഷമാണെന്നും പരിസ്ഥിതിയ്ക്കും ഒപ്പം ജനങ്ങൾക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഹരിത ട്രിബ്യൂണല്‍ കണ്ടെത്തി.

ഹരിത ട്രിബ്യൂണലിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്ന് നാഷണൽ എൻവയോൺമെന്‍റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ നടത്തിയ പഠനത്തിൽ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റിന്‍റെ പ്രവർത്തനം മൂലം അവിടുത്തെ ഭൂഗർഭജലവും വായുവും മണ്ണും മലിനപ്പെട്ടുവെന്നു കണ്ടെത്തി. കൂടാതെ പ്ലാന്റിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമവും സ്റ്റെർലൈറ്റ് ലംഘിച്ചുവെന്ന് ഈ അന്വേഷണത്തിൽ കണ്ടെത്തി. നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്ലാന്‍റിന്‍റെ നിര്‍മ്മാണത്തിന് എല്ലാ സൗകര്യങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ ഒരുക്കിയത് എന്‍ജിടിക്ക് ബോധ്യമായി. തുടര്‍ന്ന് 2014 ഡിസംബറില്‍, ഇവ കാറ്റില്‍ പറത്തിയുളള സര്‍ക്കാര്‍ ഉത്തരവുകള്‍ എന്‍ജിടി ( ദേശീയ ഹരിത ട്രിബ്യൂണല്‍ ) റദ്ദാക്കി.

പോലീസ് നടപടി ഭരണകൂടഭീകരത വെടിവെപ്പ് കൊല്ലണമെന്ന ഉദ്ദേശത്തോടെ

ജനങ്ങളുടെ സമ്മതമില്ലാതെ പ്ലാന്റിന്‍റെ ശേഷി ഇരട്ടിയാക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും പാരിസ്ഥിതിക അനുമതി ലഭിച്ചുവെന്നാണ് വേദാന്ത അവകാശപ്പെടുന്നത്. എന്നാൽ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെയും നിരവധി കോടതി രേഖകളുടെയും പരിശോധനയിൽ നിന്നും മനസ്സിലാക്കുന്നത്, എൻ ഡി എ സർക്കാർ വേദാന്ത പോലുള്ള ചില സ്ഥാപനങ്ങൾക്കു വേണ്ടി ഗ്രീൻ നിബന്ധനകൾ ദുർവ്യാഖ്യാനം ചെയ്‌ത്‌, പദ്ധതി സ്ഥലത്തെ ജനങ്ങളുടെ സമ്മതം ആവശ്യമില്ലെന്നു വരുത്തിത്തീർക്കുകയായിരുന്നുവെന്നാണ്. പദ്ധതിപ്രദേശത്തു കമ്പനി പുറതള്ളുന്ന മാലിന്യമേറ്റ് അവിടത്തെ ആവാസവ്യവസ്ഥ തന്നെ താറുമാറായി .കമ്പനി നിലനിൽക്കുന്ന പ്രദേശത്തു കിണറുകളിലെല്ലാം മലിനപ്പെടുകയും ജനജീവിതം ദുസ്സഹമാകുയും ചെയ്തതു പ്രദേശത്തു ക്യാൻസർ രോഗം പടർന്നുപിടിച്ചതോടെയാണ് ഫാക്ടറിക്കെതിരെ ഞങ്ങൾ സംഘടിച്ചത് .തൂത്തുക്കുടയിൽ വേദാന്ത ഫാക്ടറി സ്ഥിതിചെയ്യുന്ന പ്രദേശത്ത് 2000 ത്തിൽ അധികം ക്യാൻസർ രോഗികൾ ഉണ്ടന്നാണ് കണക്ക് .നാളുകളായി ഫാക്ടറിക്കെതിരെ നാട്ടുകാർ സമരം നടത്തുന്നുണ്ടങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കമ്പനിയെ കയ്യയച്ചു സഹായിക്കുന്നതിനാൽ . കമ്പനിയുടെ പ്രവർത്തനം സുഗമമായി നടന്നുവരികെയായിരുന്നു .എണ്ണമറ്റ നിയമ ലംഘനങ്ങൾ കമ്പനി നടത്തികൊണ്ടിരിക്കുകയാണെങ്കിലും . മധ്യമങ്ങൾ എല്ലാം ഇത്‌ മുടിവച്ചു. സമരം നൂറുനാൾ പിന്നിടുന്ന ദിവസമാണ് സമരക്കാർക്കുനേരെ പോലീസ് നിറയൊഴിക്കുന്നത് .
സാധാരണ സമരങ്ങളെ നേരിടുന്നതുപോലെയല്ല തമിഴ് നാട് പോലീസ് ഈ സമരത്തെ നേരിട്ടത് .സമരനേതാക്കളെ വകവരുത്തുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയുള്ള നടപടിയായിരുന്നു പോലിസ് നടത്തിയത് .ആദ്യത്തെ ലാത്തിചാര്ജിന് ശേഷം.പോലീസ് അതിർത്തികളിൽ ഉപയോഗിക്കുന്ന യന്ത്ര തോക്കുകൾ ഉപയോഹിച്ചു സമരനേതാക്കളെ ആദ്യത്തെ കൊന്നൊടുക്കുകയായിരുന്നു .അക്രമാസക്തരായ ആളുകളെ സ്ഥിഗതികൾ നിയന്ത്രിക്കാൻ ആദ്യത്തെ ആകാശത്തേക്കും പിന്നീട് കാൽമുട്ടിന് താഴ്ക്കും വെടിവെക്കുകയാണ് പതിവ് . ഇതിന് വിപരീതമായി പോലീസ് ഷാർപ്പ് ഷൂട്ടർ മാരെ എത്തിച്ചു അകലങ്ങളിൽ നിന്നിരുന്ന സമരനേതാക്കളെ പോലീസ് വാഹനത്തിന് മുകളിൽ കയറിനിന്ന് കൊല്ലണമെന്നഉദ്ദേശത്തോടെ തലക്കും നെച്ചിനും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു . എന്നിട്ടും കലിയടങ്ങാതെ പോലീസ് തമിഴ് നാട്ടിൽ മുഴുവൻ ഭീകരാന്തരീക്ഷം ശ്രേഷ്ഠിച്ച നരവേട്ട നടത്തികൊണ്ടിരിക്കുയാണ് .കേന്ദ്ര സംസ്ഥാന മന്ത്രിമാരോ ഉദ്യോഗസ്ഥരോ നിയമലങ്കനങ്ങൾക്കെതിരെ ഇതുവരെ പ്രതികരിച്ചിട്ടുപോലുമില്ല ഇത്‌ സൂചിപ്പിക്കുന്നത് കമ്പനിയെ ഭരണകൂടടം സഹായിക്കുന്നത് എന്നുതന്നെയാണ് . വെടിയേറ്റമറിച്ചവരുടെ മുറിവുകൾ എല്ലാം തന്നെ കണ്ടാൽ കൊല്ലണമെന്ന ഉദ്ദേശത്തോടെ നിറയൊഴിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് .

ഈ പാരിസ്ഥിതിക സുരക്ഷാ നിയന്ത്രണങ്ങളിലെ ഇളവ് വിവിധ വ്യവസായങ്ങൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുത്തതായിരുന്നുവെന്നു ബിസിനസ് സ്റ്റാൻഡേർഡ് പത്രം റിപ്പോർട്ട് ചെയ്യുന്നു. നിയമത്തിൽ നൽകിയ ഇളവ് പരിസ്ഥിതി മന്ത്രിയുടെ ഒരു “വിശദീകരണം” എന്ന നിലയിലാണ് പുറത്തു വന്നത്. ഇങ്ങനെ ഒന്നുണ്ടായതോടെ വേദാന്തക്കും മറ്റു നിരവധി സ്ഥാപനങ്ങൾക്കും പൊതുജന കൂടിയാലോചനകൾ ഇല്ലാതെ പ്ലാന്റ് തുടങ്ങാമെന്നായി. 2014 മെയിൽ പൊതുജന കൂടിയാലോചനകൾക്കു ശേഷമേ പദ്ധതികൾ തുടങ്ങാവൂ എന്ന മുൻ യു പി എ സർക്കാരിന്‍റെ നിബന്ധനക്ക് ഇത് കടകവിരുദ്ധമായി.

2013-ൽ തൂത്തുക്കുടി നഗരത്തിൽ വലിയ വാതകച്ചോർച്ച കാരണം പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ പ്ലാന്‍റ് അടച്ചിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.എന്നാൽ ഏപ്രിലിൽ സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് മരവിപ്പിക്കുകയും പകരം പരിസ്ഥിതി മലിനീകരണത്തിന് സ്റ്റെർലൈറ്റിൽ നിന്ന് 100 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു.

കമ്പനിയുടെ നിയമലംഘനങ്ങൾ തുടരുന്നു

2018 ഏപിൽ, മേയ് മാസങ്ങളിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്റ്റെർലൈറ്റ് പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനം നടത്താൻ തീരുമാനിച്ചതോടെ തൂത്തുക്കുടിയിൽ ജനങ്ങൾ സമരം ചെയ്യാൻ ആരംഭിച്ചു. ഇത്രയേറെ ആരോപണങ്ങള്‍ കമ്പനിയ്ക്കെതിരെ ഉയര്‍ന്നിട്ടും ജനപക്ഷത്തുനിന്നുമുണ്ടായത് ദുര്‍ബലമായ പ്രതികരണമാണ്.
കമ്പനിയ്ക്കെതിരെ ജനങ്ങള്‍ മേയ് 22-ന് എതിരെ നടത്തിയ പ്രതിഷേധത്തില്‍ 13 പേർ കൊല്ലപ്പെട്ടത്തിനു പുറമെ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജങ്ങൾക്കെതിരെ ഐ പി സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. വെടിവയ്പ്പിന് ശേഷവും മീന്പിടുത്തക്കാരും സാധാരണ ഗ്രാമീണ വാസികളും അവരുടെ വീടുകളിൽ നിന്നും തുടർന്നും അറസ്റ്റ് ചെയ്യപ്പെടുകയും വേട്ടയാടുകയും ചെയ്യപ്പെടുന്നു

You might also like

-