ചൈനയിലേക്ക് ശ്രീലങ്ക ഒരു ലക്ഷം കുരങ്ങുകളെ കയറ്റുമതി ചെയ്യുന്നു

വിൽപന സംബന്ധിച്ച സാമ്പത്തിക വിവരങ്ങളൊന്നും കൃഷിമന്ത്രി നൽകിയിട്ടില്ല. ചൈനയിലെ ഏകദേശം 1000 മൃഗശാലകളിലെ കുരങ്ങുകളിൽ ചൈനീസ് സർക്കാരിന് താൽപ്പര്യമുണ്ടെന്ന് മന്ത്രി മഹിന്ദ അമരവീര വെളിപ്പെടുത്തി. അഭ്യർത്ഥന പഠിക്കാനും പദ്ധതി നടപ്പാക്കാനുള്ള വഴികൾ ആരായാനും ഒരു കമ്മിറ്റി രൂപീകരിച്ചു

0

കൊളംബോ | ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങുകളെ കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുന്നുവെന്ന് ശ്രീലങ്ക കൃഷിമന്ത്രി മഹിന്ദ അമരവീര. ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ടോക് മക്കാക്ക് എന്ന കുരങ്ങ് വംശത്തെയാണ് കയറ്റുമതി ചെയ്യുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധിനേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 1000 മൃഗശാലകളിലേക്കായി ഒരു ലക്ഷത്തോളം ടോക് മക്കാക്കുകളെ വേണമെന്ന് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. തുട‍‍ർന്ന് വിഷയം പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ആദ്യഘട്ട ച‍ർച്ച നടന്നതായും മാധ്യമങ്ങൾ റിപ്പോ‍‍ർട്ട് ചെയ്തു. കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാൻ പ്രാദേശിക അധികാരികൾ നടപടികൾ സ്വീകരിച്ച സമയത്താണ് ചൈനയിൽ നിന്നും ആവശ്യമുയ‍ർന്നത്.

ശ്രീലങ്കയിലെ നിലവിലെ കുരങ്ങുകളുടെ എണ്ണം ഏകദേശം മൂന്ന് ദശലക്ഷം കടന്നുവെന്നാണ് റിപ്പോ‍ർട്ട്. രാജ്യത്തെ ക‍ർഷകർക്ക് ഇവ വലിയ ഭീഷണിയായിരുന്നുവെന്നായിരുന്നു ച‍ർച്ചയിലെ പ്രധാന വാദം. ഇക്കാര്യത്തിൽ നിയമനടപടികൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുന്നതും യോഗം ചർച്ച ചെയ്തു. മന്ത്രി അമരവീരയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ദേശീയ സുവോളജിക്കൽ ഗാർഡൻസ്, വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ചുവപ്പുകല‍ർന്ന ബ്രൗൺ നിറമുള്ള കുരങ്ങുകളാണ് ടോക് മക്കാക്ക്. ശ്രീലങ്കയിൽ ഇവയെ റിവാല എന്ന പേരിലും അറിയപ്പെടുന്നു. ശ്രീലങ്കയിലെ വിവിധ മേഖലകളിലായി സിനിക, ഓറിഫ്രോൺസ് ഒപിസ്തോമേലസ് എന്നീ ഇനം കുരങ്ങൻമാരുമുണ്ട്.

ചൈനയിൽ നിന്നെടുത്ത വായ്പ അടച്ചുതീർക്കാൻ കഴിയാത്ത ശ്രീലങ്ക ഒരു വർഷത്തിലേറെയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കടം വീട്ടാൻ കഴിയാതെ വന്ന ഹംബന്റോട്ട് 99 വർഷത്തേക്ക് തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നൽകി. അടുത്തിടെയാണ് വായ്പ്പതുക തിരിച്ചടവിലേക്ക് കുരങ്ങുകളെ വേണമെന്ന് ശ്രീലങ്കയോട് ആവശ്യപ്പെട്ടത് ‘ടോക്ക് മക്കാക്കസ്’ കുരങ്ങുകളെ അയക്കാനുള്ള ചൈനയുടെ നിർദേശം പഠിക്കാൻ ശ്രീലങ്കൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കൃഷി വകുപ്പ് അറിയിച്ചു
‘ടോക്ക് മക്കാക്ക്’ കുരങ്ങുകൾ ശ്രീലങ്കയുടെ മാത്രം പ്രത്യേകതയാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഇവ. ഈ സാഹചര്യത്തിൽ, ചൈനയുടെ പ്രതിനിധികൾ ശ്രീലങ്കൻ കൃഷി മന്ത്രി മഹിന്ദ അമരവീരയും ചേർന്ന് തങ്ങളുടെ രാജ്യത്തെ മൃഗശാലകളിൽ പ്രദർശനത്തിനായി ടോക്ക് മക്കാക്ക് കുരങ്ങുകളെ കയറ്റുമതി ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. തന്റെ രാജ്യത്ത് ഈ കുരങ്ങുകളുടെ എണ്ണം കൂടുതലായതിനാൽ വ്യാളിയുടെ ആവശ്യം പരിഗണിക്കുമെന്ന് ശ്രീലങ്ക സമ്മതമറിയിച്ചിട്ടുണ്ട് .

വിൽപന സംബന്ധിച്ച സാമ്പത്തിക വിവരങ്ങളൊന്നും കൃഷിമന്ത്രി നൽകിയിട്ടില്ല. ചൈനയിലെ ഏകദേശം 1000 മൃഗശാലകളിലെ കുരങ്ങുകളിൽ ചൈനീസ് സർക്കാരിന് താൽപ്പര്യമുണ്ടെന്ന് മന്ത്രി മഹിന്ദ അമരവീര വെളിപ്പെടുത്തി. അഭ്യർത്ഥന പഠിക്കാനും പദ്ധതി നടപ്പാക്കാനുള്ള വഴികൾ ആരായാനും ഒരു കമ്മിറ്റി രൂപീകരിച്ചു

You might also like

-