വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് മാറ്റി

രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്ന ഹരജി. ഹരജി നാളെ ലിസ്റ്റ് ചെയ്യുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

0

കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണം. അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

അതേസമയം രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്ന ഹരജി. ഹരജി നാളെ ലിസ്റ്റ് ചെയ്യുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സ്പീക്കറോട് ആവശ്യപ്പെട്ടു. നേരില്‍ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന നിലപാടിലാണ് ബി.ജെ.പി.

വിമതപക്ഷത്തെ നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇന്ന് സഭയിൽ എത്തി ബി.ജെ.പി എങ്ങനെയാണ്‌ കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് വിമതരോട്, മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.

സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാൻ താല്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ വോട്ടിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അംഗം എൻ.മഹേഷ് തീരുമാനം മാറ്റി. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിർദ്ദേശം വന്നതിനാലാണിത്.

You might also like

-