പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ വേണ്ടിയാകാം അന്യായവിധികൾ എഴുതുന്നത്. പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാമെന്നും ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാർക്ക് വിധികൾ എഴുതി നൽകുന്നുവെന്നും ജോർജ് ആലഞ്ചേരി പറയുന്നു. ചിലപ്പോഴത് ജുഡീഷ്യൽ ആക്റ്റിവിസമെന്ന പ്രതിഭാസമാകാമെന്നും ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന്..

0

കൊച്ചി | പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തിലാണ് ഇക്കര്യം അദ്ദേഹം വ്യക്തമാക്കിയത് ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു.മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ വേണ്ടിയാകാം അന്യായവിധികൾ എഴുതുന്നത്. പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാമെന്നും ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാർക്ക് വിധികൾ എഴുതി നൽകുന്നുവെന്നും ജോർജ് ആലഞ്ചേരി പറയുന്നു. ചിലപ്പോഴത് ജുഡീഷ്യൽ ആക്റ്റിവിസമെന്ന പ്രതിഭാസമാകാമെന്നും ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി ദിന സന്ദേശത്തില്‍ പറഞ്ഞു

അതേസമയം, വികസനത്തിന്‍റെ പേരിൽ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരുന്നു. പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നുവെന്നും കുത്തകകൾക്കുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും തോമസ് ജെ. നെറ്റോ വിമർശിച്ചു.

You might also like

-