സോളാര്‍ പീഡനക്കേസ്:ഭയമില്ല നിയപരമായി നേരിടും ഉമ്മൻചാണ്ടി

സോളാര്‍ പീഡനക്കേസ് സി.ബി.ഐ ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബി.ജെ.പി നേതാവ് എ.പി.അബ്ദുള്ളക്കുട്ടിക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ കോടതിയില്‍ നല്‍കി

0

കോട്ടയം :സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ പീഡനക്കേസ് സി.ബി.ഐ ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബി.ജെ.പി നേതാവ് എ.പി.അബ്ദുള്ളക്കുട്ടിക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ കോടതിയില്‍ നല്‍കി.പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. സോളാര്‍ കേസില്‍ നാല് വര്‍ഷം കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി കേസ് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

You might also like

-