സാന്റിയാഗോ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സഫാരി പാര്‍ക്കിലുള്ള 8 ഗൊറില്ലകള്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി ജനുവരി 11 ന് മൃഗശാല അധികൃത വെളിപ്പെടുത്തി. ഇതില്‍ രണ്ടു ഗൊറില്ലകള്‍ക്ക് ചുമയും പനിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്

0

സാന്റിയാഗൊ: മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇപ്പോള്‍ മൃഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

ജനുവരി ആദ്യവാരം സാന്റിയാഗൊ മൃഗശാലയില്‍ സഫാരി പാര്‍ക്കിലുള്ള 8 ഗൊറില്ലകള്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി ജനുവരി 11 ന് മൃഗശാല അധികൃത വെളിപ്പെടുത്തി. ഇതില്‍ രണ്ടു ഗൊറില്ലകള്‍ക്ക് ചുമയും പനിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങള്‍ക്കും ഇതു ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാല അധികൃതര്‍.

കുറച്ച് ശ്വാസതടസ്സവും ചുമയും ഉള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതര്‍ പറഞ്ഞു. ഈ ഗൊറില്ലകളെ ക്വാറന്റയിന്‍ ചെയ്തിരിക്കുകയാണെന്ന് മൃഗശാല എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ലിസ പീറ്റേഴ്‌സണ്‍ അറിയിച്ചു. മൃഗശാലയിലെ കോവിഡ് പോസിറ്റീവായ ജീവനക്കാരനില്‍ നിന്നായിരിക്കാം ഗൊറില്ലകള്‍ക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു.

അമേരിക്കയില്‍ ആദ്യമായാണ് ഗൊറില്ലകളില്‍ കോവിഡ് 19 കണ്ടെത്തുന്നത് .പൂച്ച, പട്ടി എന്നിവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് ബ്രോണ്‍സ് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് 19 ബാധയുണ്ടായിരുന്നു.

You might also like

-