വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം രണ്ട് ദിവസത്തിനിടെ അമേരിക്കയില്‍ അറസ്റ്റിലായത് ആറ് വനിതാ അധ്യാപികമാര്‍

എലന്‍ ഷെല്‍ (38), ഹെതര്‍ ഹെയര്‍ (32), എമിലി ഹാന്‍കോക്ക(26), എമ്മ ഡെലാനി, ക്രിസ്റ്റന്‍ ഗാന്റ് (36), അല്ലീഹ് ഖേരദ്മണ്ട് (33) എന്നിവരാണ് പിടിയിലായത്

0

ന്യൂയോര്‍ക്ക്| പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ രണ്ട് ദിവസത്തിനിടെ അമേരിക്കയില്‍ അറസ്റ്റിലായത് ആറ് വനിതാ അധ്യാപികമാര്‍. എലന്‍ ഷെല്‍ (38), ഹെതര്‍ ഹെയര്‍ (32), എമിലി ഹാന്‍കോക്ക(26), എമ്മ ഡെലാനി, ക്രിസ്റ്റന്‍ ഗാന്റ് (36), അല്ലീഹ് ഖേരദ്മണ്ട് (33) എന്നിവരാണ് പിടിയിലായത്.16 വയസുള്ള രണ്ട് ആണ്‍കുട്ടികളുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതാണ് എലന്‍ ഷെല്ലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വ്യാഴാഴ്ച അവരെ ഗരാര്‍ഡ് കൗണ്ടി ജില്ലാ കോടതിയില്‍ ഹാജരാക്കി. ഷെല്‍ വുഡ്‌ലോണ്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപക സഹായിയായി ജോലി ചെയ്യുകയായിരുന്നു. ഇതിനുമുമ്പ് ലങ്കാസ്റ്റര്‍ എലിമെന്ററി സ്‌കൂളിലും ഇവര്‍ ജോലി ചെയ്തിരുന്നു.

കൗമാര പ്രായത്തിലുളള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാണ് അര്‍ക്കന്‍സാസ് അധ്യാപിക ഹെതര്‍ ഹെയര്‍ പിടിയിലായത്. ഒക്‌ലഹോമയില്‍ നിന്നുള്ള എമിലി ഹാന്‍കോക്കും വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ അറസ്റ്റിലായി. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ലിങ്കണ്‍ കൗണ്ടിയില്‍ പകരക്കാരിയായി എത്തിയ അധ്യാപിക എമ്മ ഡെലാനി ഹാന്‍കോക്ക് 15 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. വെല്‍സ്റ്റണ്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണിവര്‍.

കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി അഞ്ച് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കേസിലാണ് ക്രിസ്റ്റന്‍ ഗാന്റ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുമായി മാസങ്ങളായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന കേസില്‍ ജെയിംസ് മാഡിസണ്‍ ഹൈസ്‌കൂളിലെ അധ്യാപികയായ അല്ലീഹ് ഖേരദ്മണ്ട് എന്ന യുവതിയും അറസ്റ്റിലായിട്ടുണ്ട്. 2016 മുതല്‍ ജെയിംസ് മാഡിസണ്‍ ഹൈസ്‌കൂളില്‍ ജോലി ചെയ്ത് വരികയായിരുന്നു

You might also like

-