സിസ്റ്റർ ലൂസിക്കെതിരെ അപവാദ പ്രചരണം

മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുന്നതായാണ് സിസ്റ്റര്‍ ആരോപിക്കുന്നത്.

0

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മാനന്തവാടി രൂപതയുടെ അപവാദ പ്രചാരണം. മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുന്നതായാണ് സിസ്റ്റര്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് പൊലീസിന് പരാതി നല്‍കുമെന്നും ലൂസി കളപ്പുര അറിയിച്ചു.

മാനന്തവാടി രൂപതയുടെ പിആർഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്ന് സിസ്റ്റര്‍ പറയുന്നു. സഭയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ത്താ സംഘങ്ങള്‍ അവിടെയെത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴും മഠത്തിന്‍റെ മുന്‍വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.

ആ സാഹചര്യത്തില്‍ അടുക്കള വാതില്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ അകത്തുകടന്നതും ലൂസി കളപ്പുരയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തിരക്കിയതും. ഇങ്ങനെ മാധ്യമപ്രവര്‍ത്തകരായ പുരുഷന്മാര്‍ മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചാരണം.

അതേസമയം, സിസ്റ്ററെ കാണാന്‍ ബന്ധുക്കള്‍ ഇന്ന് മഠത്തിലെത്തി. സിസ്റ്റര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഗാഡ്ഗില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ജോയ്സ് ജോര്‍ജ്ജ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ ‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്നത് സ്ഥാപിത താല്‍പര്യമാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അല്ലാതെയും മാര്‍ഗങ്ങളുണ്ടെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായവുമായി രംഗത്തെത്തിയതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്.കോൺഗ്രസ്സിന്റെ മുൻ നിലപാടിൽ നിന്നും വ്യത്യസ്തമായി ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും എ കെ ആന്റണിയും ഗാഡ്ഗിലിന് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് പ്രതികരവുമായി ഹൈറേഞ്ച് സംരക്ഷണസമിതിയും ജോയ്‌സ് ജോർജും രംഗത്തെത്തിയത് .
“ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കളുടേതെന്ന്” ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനും ഇടുക്കി മുന്‍ എം.പിയുമായ ജോയ്സ് ജോര്‍ജ്. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടല്ല ശാശ്വത പരിഹാരം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമവിജ്ഞാപനത്തിനായി നേതാക്കള്‍ ശ്രമിക്കണമെന്നും സമിതി കണ്‍വീനര്‍ പറയുന്നു.

You might also like

-