“ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്”. ശിൽപ ഷെട്ടി
തന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശില്പ ഷെട്ടി വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.
ഡൽഹി :അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശിൽപ ഷെട്ടി. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം. ‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയും ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും’– ഇതാണ് സ്റ്റാറ്റസിലെ വാക്കുകൾ. തന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശില്പ ഷെട്ടി വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.
അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണ് നിലവിൽ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതേ കുറിച്ച് വ്യക്തത ലഭിക്കുന്നതിനായി അശ്ലീല ആപ്പുകളിലേക്കായി തയാറാക്കിയിരുന്ന വിഡിയോകൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിനിടെ, രാജ് കുന്ദ്രയുടെ വാട്സാപ് ചാറ്റുകളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇദേഹത്തിന്റെ വിവിധ ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.