നിരുപാധികം സി.പി.എമ്മിൽ -എൽ.ജെ.ഡി വിട്ട ഷെയ്ക് പി. ഹാരിസ്. സി.പി.എം ൽ ചേർന്നു

സുരേന്ദ്രൻ പിള്ള ഉൾപ്പെടെ നിരവധി പേർ ഉടൻ എൽ.ജെ.ഡി വിടുമെന്നും ഷെയ്ക് പി. ഹാരിസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ അടക്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കും പിളർപ്പിന് തുല്യമായ രാജിയുണ്ടാകുമെന്നാണ് ഹാരിസ് വ്യക്തമാക്കുന്നത്

0

തിരുവനന്തപുരം | നിരുപാധികം സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് എൽ.ജെ.ഡി വിട്ട ഷെയ്ക് പി. ഹാരിസ്. സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രിയെ കണ്ട ശേഷം സി.പി.എമ്മിൽ ചേരും. സുരേന്ദ്രൻ പിള്ള ഉൾപ്പെടെ നിരവധി പേർ ഉടൻ എൽ.ജെ.ഡി വിടുമെന്നും ഷെയ്ക് പി. ഹാരിസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ അടക്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കും പിളർപ്പിന് തുല്യമായ രാജിയുണ്ടാകുമെന്നാണ് ഹാരിസ് വ്യക്തമാക്കുന്നത്. വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അതിന് നേതൃത്വം തയാറായില്ല. പ്രശ്നങ്ങൾ തീർക്കാൻ ദേശീയ നേതൃത്വവും ഇടപെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യലിസ്റ്റ് ആശയങ്ങളുള്ള പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്നും കുടുംബാധിപത്യം പാർട്ടിയിൽ കൊണ്ട് വരാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ അനുഭാവപൂർവമാണ് സംസാരിച്ചത്. വാഗ്ദാനങ്ങളൊന്നും തന്നിട്ടില്ലെന്നും മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഷെയ്ക് പി. ഹാരിസ് പറഞ്ഞു

സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി. ചർച്ചയിൽ അനുഭാവപൂർണമായ നിലപാടാണ് കോടിയേരി സ്വീകരിച്ചത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ എൽ ജെ ഡി യിൽ നിന്ന് രാജിവയ്ക്കും. ദേശീയ കമ്മിറ്റിക്ക് പോലും സംസ്ഥാനത്തെ പ്രശ്നങ്ങൾ തീർക്കാൻ സാധിക്കാത്ത അവസ്ഥയാണ് എൽജെഡിയിൽ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണ്. ഭാവിയിൽ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ഇപ്പോൾ എൽജെഡിയിൽ നിന്ന് വന്നവർ നിരുപാധികം പ്രവർത്തിക്കും. സുരേന്ദ്രൻ പിള്ളയടക്കമുള്ളവർ അധികനാൾ എൽജെഡിയിൽ തുടരില്ല

കഴിഞ്ഞ മാസം എൽജെഡിയിൽ ഷേയ്ക്ക് പി ഹാരിസും വി.സുരേന്ദ്രൻപിള്ളയുടേയും നേതൃത്വത്തിൽ വിമത നീക്കങ്ങൾ നടന്നിരുന്നു. പിന്നാലെ ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറും തുടക്കമിട്ടു. എൽഡിഎഫ് ഘടകക്ഷിയായ എൽജെഡിയിൽ പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ സിപിഎം വിഷയത്തിൽ ഇടപെടുകയും സമവായചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുകൂട്ടരും കടുത്ത നിലപാടിൽ നിന്നും പിന്നോട്ട് പോയി. വിമതവിഭാഗത്തെ നയിച്ച ഷേയ്ക്ക് പി ഹാരിസ് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. എൽജെഡിയിൽ ഭിന്നത തീരുന്നു എന്ന് വാർത്തകൾ പുറത്തു വന്നതിനെയാണ് തീർത്തും അപ്രതീക്ഷിതമായി ഷേയ്ക്ക് പി ഹാരിസ് അടക്കം മൂന്ന് സെക്രട്ടറിമാർ രാജിവച്ചത്.

You might also like

-